വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിപി ഫൈനല്‍സ് സെമി ലൈനപ്പായി; ദ്യോക്കോവിച്ചിന് പിന്നാലെ നദാലും പുറത്ത്

ലണ്ടന്‍: എടിപി ഫൈനല്‍സില്‍ ഗ്രൂപ്പ് മത്സരത്തില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചെങ്കിലും റാഫേല്‍ നദാല്‍ സെമി കാണാതെ പുറത്തായി. നദാല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്നും സിറ്റ്‌സിപാസും അലക്‌സാണ്ടര്‍ സ്വെരേവുമാണ് സെമിയിലെത്തിയത്. അവസാന മത്സരത്തില്‍ സ്വെരേവ്, ഡാനില്‍ മദ്‌വേദേവിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4, 7-6. നേരത്തെ സിറ്റ്‌സിപാസിനെതിരെ വിയര്‍പ്പൊഴുക്കിയാണ് നദാല്‍ വിജയം നേടിയത്. സ്‌കോര്‍ 6-7, 6-4, 7-5.

ടൂര്‍ണമെന്റിലെ ടൈബ്രേക്ക് നിയമത്തില്‍ത്തട്ടിയാണ് നദാല്‍ പുറത്തായത്. ഇതോടെ ആദ്യ മൂന്നു റാങ്കുകാരില്‍ ഫെഡറര്‍ മാത്രമായി സെമിയില്‍ അവശേഷിക്കുന്നത്. സെമിയില്‍ ഫെഡറര്‍ സിറ്റസിപാസിനേയും സ്വെരേവ് ഡൊമനിക് തീമിനേയും നേരിടും. സെമിയിലെത്താതെ പുറത്തായാങ്കിലും വര്‍ഷാവസാനം ഒന്നാം റാങ്കിലെത്താന്‍ നദാലിന് കഴിഞ്ഞു. 33 കാരനായ നദാലാണ് ഈ നേട്ടത്തിലെത്തുന്ന പ്രായംകൂടിയ താരം.

rafael-nadal

യൂറോകപ്പ് യോഗ്യത; ഗോള്‍ മഴ പെയ്യിച്ച് സ്‌പെയ്ന്‍, സ്വീഡന് യോഗ്യതയൂറോകപ്പ് യോഗ്യത; ഗോള്‍ മഴ പെയ്യിച്ച് സ്‌പെയ്ന്‍, സ്വീഡന് യോഗ്യത

കഴിഞ്ഞദിവസം ലോക ഒന്നാം നമ്പര്‍താരം നൊവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ സെമിയില്‍ കടന്നത്. സ്‌കോര്‍ 6-4, 6-3. സെമിയിലെത്താന്‍ രണ്ട് കളിക്കാര്‍ക്കും വിജയം അനിവാര്യമായിരുന്നു. നിര്‍ണായക മത്സരത്തില്‍ ഫെഡറര്‍ അത്യുജ്വല പ്രകടനമാണ് ദ്യോക്കോവിച്ചിനെതിരെ പുറത്തെടുത്തത്. രണ്ട് സെറ്റിലും സ്വിസ്താരം മികവുകാട്ടി. ദ്യോക്കോവിച്ച് സെമിയിലെത്താതെ പുറത്തായതോടെയാണ് നദാല്‍ ലോക ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നത്.

Story first published: Saturday, November 16, 2019, 10:04 [IST]
Other articles published on Nov 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X