Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിമണ്‍ കോര്‍ട്ടില്‍ ഫോമില്‍ തിരിച്ചെത്തി നദാല്‍; തോല്‍വിയോടെ ഡേവിഡ് ഫെറര്‍ വിരമിച്ചു

മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലിന് വിജയം. അതേസമയം, നാട്ടുകാരനായ ഡേവിഡ് ഫെറര്‍ തോല്‍വിയോടെ കളിക്കളത്തില്‍ നിന്നും വിരമിച്ചു. കനേഡിയന്‍ താരം ഓഗര്‍ അലിയാസിമെയെ 6-3, 6-3 എന്ന സ്‌കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്. ഫെറര്‍ 6-4, 6-1 എന്ന സ്‌കോറിന് സ്വന്തം നാട്ടില്‍ തോല്‍വി വഴങ്ങി.

rafaelnadal

മാഡ്രിഡിലെ വിജയം തനിക്ക് ആവശ്യമായിരുന്നെന്ന് നദാല്‍ പറഞ്ഞു. രണ്ടാഴ്ച മുന്‍പുപോലും കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. ഇപ്പോള്‍ ആശ്വാസമുണ്ട്. എല്ലാവരും തന്നിലര്‍പ്പിച്ചവിശ്വാസവും പിന്തുണയും വീണ്ടും കളിക്കാനുള്ള ഊര്‍ജം നല്‍കുന്നതാണെന്നും നദാല്‍ മത്സരശേഷം പറഞ്ഞു. 2015നുശേഷം ഇതാദ്യമായാണ് നദാല്‍ മാഡ്രിഡില്‍ കളിക്കാനിറങ്ങുന്നത്.

അഞ്ചുതവണ ഇവിടെ ചാമ്പ്യനായിരുന്ന താരം കിരീടനേട്ടത്തോടെ ഫ്രഞ്ച് ഓപ്പണിന് തയ്യാറെടുക്കുകയാണ്. അമേരിക്കന്‍ താരം ഫ്രാന്‍സിസ് തിയാഫോയി ആണ് നദാലിന്റെ അടുത്ത എതിരാളി. ഇന്ത്യ വെല്‍സില്‍ നിന്നും പിന്മാറിയതിനുശേഷം പരിക്ക് തന്നെ വേട്ടയാടിയെന്ന് നദാല്‍ പറയുന്നു. തിരിച്ചുവരാന്‍ ഏറെ ബുദ്ധിമുട്ടുണ്ടായി. ഇപ്പോള്‍ പ്രതീക്ഷയിലാണെന്നും താരം പറഞ്ഞു.

davidferrer

കരിയറില്‍ 27 എടിപി കിരീടം നേടിയ താരമാണ് ഡേവിഡ് ഫെറര്‍. ലോക മൂന്നാം റാങ്കുകാരനായിരുന്ന ഫെറര്‍ സമീപകാലത്തായി ഫോമിലല്ല. 2014ല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയിരുന്നു. ശേഷം അഞ്ച് ഗ്രാന്‍സ് സ്ലാം സെമിഫൈനലുകളില്‍ മുപ്പത്തിയേഴുകാരന്‍ കളിച്ചെങ്കിലും കിരീടനേട്ടമുണ്ടായില്ല. ടെന്നീസില്‍ തനിക്ക് കൂടുതലായൊന്നും ചെയ്യാനില്ലെന്ന് മത്സരശേഷം ഫെറര്‍ പറഞ്ഞു.

Story first published: Thursday, May 9, 2019, 14:07 [IST]
Other articles published on May 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+