Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍: ഫെഡറര്‍ക്കും ദ്യോക്കോവിച്ചിനും പിന്നാലെ നദാലും രണ്ടാം റൗണ്ടില്‍

ന്യൂയോര്‍ക്ക്: കൃത്യം ഒരുവര്‍ഷം മുന്‍പ്, യുഎസ് ഓപ്പണ്‍ വേദിയില്‍ വെച്ചാണ് ഓസീസ് താരം ജോണ്‍ മില്‍മാന്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെ തോല്‍പ്പിച്ചത്. അന്ന് ടെന്നീസ് ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. എന്തായാലും ഫെഡറര്‍ക്ക് സംഭവിച്ചത് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കരുതെന്ന് മില്‍മാനെതിരെ ഇന്നിറങ്ങിയ റാഫേല്‍ നദാലിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്പാനിഷ് താരം കളി ജയിച്ച് ഇതു തെളിയിക്കുകയും ചെയ്തു. യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ മില്‍മാനെ എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്ക് കീഴടക്കിയ നദാല്‍ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി. സ്‌കോര്‍ 6-3, 6-2, 6-2.

റാഫേൽ നദാൽ

രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്ന പോരാട്ടത്തില്‍ മില്‍മാന് മേല്‍ സര്‍വാധിപത്യമാണ് നദാല്‍ പുലര്‍ത്തിയത്. മത്സരത്തിലുടനീളം തിരിച്ചുവരവ് നടത്താന്‍ മില്‍മാന്‍ ശ്രമിച്ചെങ്കിലും നദാലിന്റെ പ്രത്യാക്രമണം ഓസീസ് താരത്തെ തളര്‍ത്തി. കളിച്ച മൂന്നു സെറ്റിലും മുന്‍തൂക്കം നേടാന്‍ മില്‍മാനായില്ല. നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമാണ് നദാല്‍.

റാഫേൽ നദാൽ

നാളെ നടക്കുന്ന രണ്ടാം റൗണ്ടില്‍ ഓസീസ് താരം തനാസി കൊക്കിനാക്കിസുമായി നദാല്‍ ഏറ്റുമുട്ടും. നേരത്തെ ബെലാറസ് താരം ഇവാഷ്‌ക്കയെ പരാജയപ്പെടുത്തിയാണ് കൊക്കിനാക്കിസ് രണ്ടാം റൗണ്ടിലെത്തിയത്. മൂന്നു മണിക്കൂറും 48 മിനിറ്റും നീണ്ട പോരാട്ടത്തില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ നിര്‍ണായകമായ അവസാന സെറ്റില്‍ 6-2 എന്ന നിലയ്ക്ക് ഓസീസ് താരം വിജയം കൈയ്യെത്തിപ്പിടിച്ചു. സ്‌കോര്‍: 6-3, 7-6(8), 6-7(4), 6-2.

റാഫേൽ നദാൽ

2015 റോളന്‍ഡ് ഗാരോസിന് ശേഷം ഇതാദ്യമായാണ് കൊക്കിനാക്കിസ് ഗ്ലാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ വിജയം കണ്ടെത്തുന്നത്. താരത്തിന്റെ കരിയറിലെ ആദ്യ യുഎസ് ഓപ്പണ്‍ ജയം കൂടിയാണിത്. മുന്‍പ് 2014 ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കൊക്കിനാക്കിസും നദാലും മുഖാമുഖം ഏറ്റുമുട്ടിയിരുന്നു. അന്ന് 6-2, 6-4, 6-2 എന്ന സ്‌കോറിന് 17 -കാരന്‍ കൊക്കിനാക്കിസ് നദാലിന് മുന്നില്‍ കീഴങ്ങി.

Story first published: Wednesday, August 28, 2019, 13:50 [IST]
Other articles published on Aug 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+