നദാലിന് റോജേഴ്‌സ് കപ്പ്; എതിരാളിയുടെ പിറന്നാള്‍ അലങ്കോലമാക്കി
ടൊറന്റോ: യുവതാരം സ്റ്റെഫാനോസ് സ്റ്റിസിപാസിന്റെ കുതിപ്പിന് തടയിട്ട് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ ജേതാവായി. ഫൈനലില്‍ 6-2, 7-6(4) എന്ന സ്‌കോറിനാണ് നദാലിന്റെ ജയം. ഇതോടെ നദാലിന്റെ കരിയറില്‍ 80 എടിപി കിരീടങ്ങളായി. റോജേഴ്‌സ് കപ്പില്‍ നാലാം തവണയാണ് നദാല്‍ മുത്തമിടുന്നത്.
2008, 2005, 2013 വര്‍ഷങ്ങളിലും റാഫേല്‍ ഇവിടെ കിരീടം നേടിയിട്ടുണ്ട്. അടുത്തുതന്നെ നടക്കാനിരിക്കുന്ന സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ താന്‍ പങ്കെടുക്കില്ലെന്ന് നദാല്‍ അറിയിച്ചു. യുഎസ് ഓപ്പണ് തയ്യാറെടുക്കുന്നതിന് വേണ്ടിയാണിത്. നദാലിന് പുറമെ, റോജര്‍ ഫെഡറര്‍, നൊവാക്ക് ദ്യോക്കോവിച്ച്, ആന്‍ഡി മുറെ തുടങ്ങിയവരും സിന്‍സിനാറ്റി ടൂര്‍ണമെന്റിനെത്തുന്നില്ല.

നേരത്തെ റോജേഴ്‌സ് കപ്പ് ഫൈനലിലെത്തി ഗ്രീക്ക് താരം സ്റ്റിസിപാസ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന പ്രായം കുറഞ്ഞ താരമായിരുന്നു. അതേസമയം റോജേഴ്‌സ് കപ്പിലൂടെ ഇരുപതാം പിറന്നാള്‍ ആഘോഷമാക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ഡൊമനിക് തീം, ദ്യോക്കോവിച്ച്, അലക്‌സാണ്ടര്‍ സ്വരേവ്, കെവിന്‍ ആന്‍ഡേഴ്‌സണ്‍ എന്നിവരെ വീഴ്ത്തിയാണ് സ്റ്റിസിപാസ് ഫൈനലിലെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications