പ്രളയ ദുരിതാശ്വാസത്തിന് റാഫേല്‍ നദാല്‍ 10 കോടി രൂപ നല്‍കി
മാഡ്രിഡ്: കളിക്കളത്തിനകത്തെ വമ്പന്‍ വിജയങ്ങളിലൂടെ മാത്രമല്ല, കളിക്കളത്തിന് പുറത്ത് ജനങ്ങളും മനസില്‍ ഇടം പിടിക്കേണ്ടതെങ്ങിനെയെന്നും മാനുഷികമായ ഇടപെടല്‍ നടത്തേണ്ടതിനെക്കുറിച്ചുമെല്ലാം ടെന്നീസ് സൂപ്പര്‍ താരം റാഫേല്‍ നദാലിനറിയാം. ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കൈയ്യഴിച്ച് സഹായം നല്‍കുന്ന നദാല്‍ ഏറ്റവുമൊടുവില്‍ മല്ലോര്‍ക്കയിലെ പ്രളയദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാനുമെത്തി.
ബുംറയ്ക്ക് ഇനിയെന്ത് വേണം? ഉപമിക്കപ്പെട്ടത് ഓസീസ് ഇതിഹാസത്തോട്... എല്ലാവരില്‍ നിന്നും വ്യത്യസ്തന്‍
ഒക്ടോബര്‍ ഒന്‍പതിനാണ് സ്പാനിഷ് ബലേറിക് ഐലന്റായ മല്ലോര്‍ക്കയില്‍ അപ്രതീക്ഷിതമായ വെള്ളപ്പൊക്കമുണ്ടായത്. സംഭവത്തില്‍ ഒട്ടേറെ പേര്‍ ഭവന രഹിതരാവുകയും 13 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ദുരിതത്തില്‍പ്പെട്ടവര്‍ക്ക് 1 മില്യണ്‍ യൂറോ(ഏകദേശം 10 കോടി രൂപ)യാണ് നദാല്‍ സംഭാവനയായി നല്‍കിയത്. പ്രാദേശിക സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

മേയര്‍ മാറ്റിയു പ്യുഗ്രോസ് പുറത്തിറക്കിയ വീഡിയോയില്‍ നദാലിന്റെ സഹായത്തെ പുകഴ്ത്തുന്നുണ്ട്. നദാലിന്റെ മനുഷ്യത്വപരമായ ഇടപെടലിനെ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടത്തിയ ചാരിറ്റി മത്സരത്തില്‍ നദാലിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പരിക്കേറ്റ് ദീര്‍ഘകാലമായി കളിക്കളത്തില്‍നിന്നും മാറിനില്‍ക്കുകയാണ് 17 തവണ ഗ്രാന്‍ഡ് സ്ലാം നേടിയ സ്‌പെയിന്‍ താരം. ജനുവരിയില്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ നദാല്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications