റെക്കോര്‍ഡ് നേട്ടത്തോടെ റാഫേല്‍ നദാലിന് മോണ്ടി കാര്‍ലോ ടെന്നീസ് കിരീടം
മൊണാക്കോ: സ്പാനിഷ് താരം റാഫേല്‍ നദാലിന് മുപ്പത്തിയൊന്നാമത് മോണ്ടി കാര്‍ലോ മാസ്റ്റേഴ്‌സ് ടെന്നീസ് കിരീടം. ഫൈനലില്‍ കെയ് നിഷികോരിയെ 6-3, 6-2 എന്ന സ്‌കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്. ഇതോടെ മാസ്റ്റേഴ്‌സ് കിരീടം ഏറ്റവും കൂടുതല്‍ തവണ നേടുന്ന കളിക്കാരനെന്ന ബഹുമതി നദാലിന് സ്വന്തമായി.
പതിനൊന്നുതവണ മാസ്റ്റേഴ്‌സ് കിരീടം നേടിയ റാഫേല്‍ എതിരാളി നൊവാക് ദ്യോക്കോവിച്ചിനെ ഇക്കാര്യത്തില്‍ പിന്നിലാക്കി. ഇതോടെ നദാലിന് കരിയറില്‍ 76 കരീടങ്ങളായി. റോജര്‍ ഫെഡററെ രണ്ടാസ്ഥാനത്താക്കി ടെന്നീസ് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും മോണ്ടി കാര്‍ലോ കിരീടം സ്പാനിഷ് താരത്തിന് തുണയായി.

മോണ്ടി കാര്‍ലോയില്‍ ആദ്യ കിരീടം തേടിയെത്തിയ ജാപ്പനീസ് താരം നിഷികോരിക്ക് നദാലിന്റെ പരിചയ സമ്പന്നതയ്ക്ക് മുന്നില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായില്ല. അതേസമയം, ദീര്‍ഘനാളത്തെ പരിക്കിനുശേഷം തിരിച്ചെത്തിയ തനിക്ക് മോണ്ടി കാര്‍ലോയില്‍ ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നതായി ലോക റാങ്കിങ്ങില്‍ മുപ്പത്തിയാറാം സ്ഥാനക്കാരനായ നിഷികോരി പറഞ്ഞു. പരിക്കില്‍നിന്നും മോചിതനായി തിരിച്ചെത്തിയ നദാലിന് വരാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ ആത്മവിശ്വാസം പകരുന്നതാണ് മോണ്ടി കാര്‍ലോ കിരീടം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications