Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണ ഓപ്പണ്‍; നദാലിനെ പുറത്താക്കി തീം; ചരിത്രത്തിന് മുന്നില്‍ കാലിടറി നദാല്‍

ബാഴ്‌സലോണ: സ്വന്തം നാട്ടില്‍ നടക്കുന്ന ബാഴ്‌സലോണ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ ഡൊമനിക് തീമിനോട് തോറ്റ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പുറത്ത്. സ്‌കോര്‍ 6-4, 6-4. പതിനൊന്ന് തവണ ബാഴ്‌സലോണയില്‍ ചാമ്പ്യനായ നദാലിന് ഇക്കുറി പ്രകടനം ആവര്‍ത്തിക്കാനായില്ല. ഫൈനലില്‍ ഡാനില്‍ മദ്‌വേദേവ് ആണ് തീമിന്റെ എതിരാളി. കെയ് നിഷികോരിയെ 6-4, 3-6, 7-5 എന്ന സ്‌കോറിനാണ് ഡാനില്‍ തോല്‍പ്പിച്ചത്.

ലോക രണ്ടാം നമ്പര്‍ താരമായ നദാലിനെതിരെ ഒടുവില്‍ നടന്ന രണ്ട് മത്സരങ്ങളിലും തീം തോറ്റിരുന്നു. ബാഴ്‌സലോണയിലും നദാലിന്റെ വിജയമായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍, മികച്ച പ്രകടനം നടത്തി നദാലിനെതിരെ തീം ജയിച്ചുകയറി. ആദ്യ സെറ്റില്‍ 3-2 എന്ന നിലയില്‍ നദാലിനെ ബ്രേക്ക് ചെയ്ത് മുന്നില്‍ കയറിയ തീമിന് സെറ്റ് സ്വന്തമാക്കാന്‍ പ്രയാസമുണ്ടായില്ല.

nadal

രണ്ടാം സെറ്റിലും അഞ്ചാം ഗെയിമില്‍ തീം നദാലിനെ ബ്രേക്ക് ചെയ്തു. രണ്ട് സെറ്റിലും നദാലിന് ബ്രേക്ക് പോയന്റുകള്‍ നേടാനായില്ല. ഇരുവരും തമ്മില്‍ 12 കളികളില്‍ ഏറ്റുമുട്ടിയപ്പോള്‍ തീമിന്റെ നാലാം വിജയമാണിത്. തോല്‍വിയോടെ തുടര്‍ച്ചയായ നലാം തവണയും ബാഴ്‌സലോണയില്‍ കിരീടം നേടാമെന്ന നദാലിന്റെ മോഹം പൂവണിഞ്ഞില്ല. ഫൈനല്‍ ഞായറാഴ്ച നടക്കും.

Story first published: Sunday, April 28, 2019, 11:45 [IST]
Other articles published on Apr 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+