Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ച് നദാല്‍ ഇറ്റാലിയന്‍ ഓപ്പണ്‍ ഫൈനലില്‍

റോം: സെര്‍ബിയന്‍താരം നൊവാക്ക് ദ്യോക്കോവിച്ചിന് തോല്‍പ്പിച്ച് റാഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍ 7-6, 6-3. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ ദ്യോക്കോവിച്ച് ഫോമിലേക്ക് തിരിച്ചുവരികയാണെന്ന് തോന്നിച്ചാണ് നദാലിനോട് കീഴടങ്ങിയത്. മാഡ്രിഡ് ഓപ്പണില്‍ സ്വപ്‌നക്കുതിപ്പ് അവസാനിച്ചെങ്കിലും കണ്‍മണ്‍ കോര്‍ട്ടിലെ നദാലിന്റെ തുടരുകയാണ്.

nadal

പരിക്കിനെ തുടര്‍ന്ന് കളത്തിന് പുറത്തായിരുന്ന ദ്യോക്കോവിച്ചിന് സമീപകാലത്തായി പെരുമയ്‌ക്കൊത്ത പോരാട്ടം നടത്താനായിരുന്നില്ല. എന്നാല്‍, റോമില്‍ നദാലിനെതിരെ ഈ വര്‍ഷത്തെ മികച്ച പ്രകടനാണ് സെര്‍ബിയന്‍ താരം പുറത്തെടുത്തത്. ഇതോടെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 26 കളികളില്‍ ദ്യോക്കോവിച്ച് ജയിച്ചപ്പോള്‍ 25 കളികളില്‍ ജയം നദാലിനൊപ്പമായി. റോമില്‍ എട്ടാമത്തെ കിരീടം ലക്ഷ്യമാക്കിയാണ് നദാല്‍ ഇറങ്ങുക.

ദ്യോക്കോവിച്ചിനെതിരെ കടുത്ത മത്സരമായിരുന്നെന്ന് മത്സരശേഷം സ്പാനിഷ് താരം പറഞ്ഞു. എല്ലായിപ്പോഴും നൊവാക്ക് മികച്ച എതിരാളിയാണ്. കളിയില്‍ ഒരു ചെറിയ പിഴവു വരുത്തിയാല്‍ പോലും നൊവാക് അത് മുതലെടുക്കും. അതുകൊണ്ട് ദ്യോക്കോവിച്ചിനെതിരെ ആക്രമണാത്മക കളിയാണ് പുറത്തെടുത്തതെന്നും താരം പറഞ്ഞു. ഫൈനലില്‍ മരിന്‍ സിലിച്ചോ, അലക്‌സാണ്ടര്‍ സ്വരേവോ ആയിരിക്കും നദാലിന്റെ എതിരാളി.

Story first published: Sunday, May 20, 2018, 8:42 [IST]
Other articles published on May 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+