Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിമണ്‍ കോര്‍ട്ടില്‍ വിജയകുതിപ്പിനിടെ പുതിയ റെക്കോഡിട്ട് റാഫേല്‍ നദാല്‍

ബാഴ്‌സലോണ: കളിമണ്‍ കോര്‍ട്ടില്‍ വിജയകുതിപ്പിനിടെ ലോക ഒന്നാം നമ്പര്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ പുതിയ റെക്കോഡും സ്ഥാപിച്ചു. ബാഴ്‌സലോണ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ മറ്റൊരു ഹാട്രിക്ക് കിരീടം ലക്ഷ്യംവയ്ക്കുന്ന നദാല്‍ പ്രീക്വാര്‍ട്ടറില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. നാട്ടുകാരനായ ഗുയിലെര്‍മോ ഗാര്‍ഷ്യ ലോപസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ നദാല്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. സ്‌കോര്‍: 6-1, 6-3.

ഈ വിജയത്തോടെ നദാല്‍ കളിമണ്‍ കോര്‍ട്ടില്‍ പുതിയ റെക്കോഡും തന്റെ പേരിലെഴുതി ചേര്‍ക്കുകയായിരുന്നു. കളിമണ്‍ കോര്‍ട്ടില്‍ വിജയിച്ച അവസാന 40 മല്‍സരങ്ങളും നേരിട്ടുള്ള സെറ്റുകളിലൂടെ ആയിരുന്നുവെന്ന റെക്കോഡാണ് നദാലിനെ തേടിയെത്തിയത്. മുന്‍ ലോക ഒന്നാം നമ്പറായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചിന് ടൂര്‍ണമെന്റില്‍ നിന്ന് മടക്കടിക്കറ്റ് നല്‍കിയ സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസനാണ് ക്വാര്‍ട്ടര്‍ ഫൈനലിലെ നദാലിന്റെ എതിരാളി. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ ഫെലിസിയാനോ ലോപസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ക്ലിസന്‍ ക്വാര്‍ട്ടര്‍ ടിക്കറ്റ് കൈക്കലാക്കിയത്. സ്‌കോര്‍: 6-1, 6-4.

rafael
Story first published: Friday, April 27, 2018, 15:28 [IST]
Other articles published on Apr 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+