വിസ്മയമായി റാഫേല്‍ നദാല്‍; ഫ്രഞ്ച് ഓപ്പണില്‍ പതിനൊന്നാം കിരീടം

Posted By: rajesh mc
റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണില്‍ പതിനൊന്നാം കിരീടം | Oneindia Malayalam

പാരീസ്: കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണില്‍ പതിനൊന്നാം കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ ഓസ്ട്രിയന്‍ താരം ഡൊമനിക് തീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ താരം നദാല്‍ കീരീടവിജയം നേടിയത്. സ്‌കോര്‍ 6-4, 6-3, 6-2. നദാലിന് ഭീഷണിയാകുമെന്ന് കരുതപ്പെട്ടിരുന്ന തീം ഫൈനലില്‍ നിറംമങ്ങി.

Nadal

കളിമണ്‍ കോര്‍ട്ടില്‍ അപ്രമാദിത്വം കാട്ടുന്ന റാഫ മികച്ച കളിയാണ് കാഴ്ചവെച്ചത്. നെറ്റ് പോയന്റിലും റാലികളിലും എതിരാളിയെ നിലംതൊടീച്ചില്ല. ആദ്യ സെറ്റില്‍ തന്നെ എതിരാളിയെ രണ്ടുതവണ ബ്രേക്ക് ചെയ്ത നദാല്‍ രണ്ടാമത്തെയും മൂന്നാമത്തെ സെറ്റില്‍ ആധികാരികതയോടെയാണ് വിജയം പിടിച്ചെടുത്തത്. തീം തുടരെ പിഴവുകള്‍ വരുത്തിയതും നദാലിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ടൂര്‍ണമെന്റിലുടനീളം മികവാര്‍ന്ന കളിയാണ് നദാല്‍ പുറത്തെടുത്തത്. ഒരു താരത്തിനും നദാലിന് കാര്യമായ സമ്മര്‍ദ്ദമുണ്ടാക്കാന്‍ കഴിഞ്ഞില്ല. റൊളാണ്ട് ഗാരോസില്‍ പതിനൊന്ന് കിരീടത്തില്‍ റാഫ മുത്തമിട്ടപ്പോള്‍ 17-ാം ഗ്രാന്റ്സ്ലാം വിജയംകൂടിയായി അത്. ഫ്രഞ്ച് ഓപ്പണിലെ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ പതിനൊന്ന് കിരീടത്തിനൊപ്പമെത്താനും ഇതോടെ ഈ സ്പാനിഷ് താരത്തിന് കഴിഞ്ഞു.


For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Story first published: Sunday, June 10, 2018, 21:33 [IST]
    Other articles published on Jun 10, 2018
    POLLS

    myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more