Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍; റാഫേല്‍ നദാല്‍ ഡാനില്‍ മദ്‌വേദേവ് ഫൈനലിന് കളമൊരുങ്ങി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പരുഷ സിംഗിള്‍സ് ഫൈനലില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലും റഷ്യന്‍ താരം ഡാനില്‍ മദ്‌വേദേവും ഏറ്റുമുട്ടും. സെമി ഫൈനലില്‍ നദാല്‍ ഇറ്റലി താരം മാറ്റിയോ ബെറേട്ടിനിയെ തോല്‍പ്പിച്ചു. സ്‌കോര്‍ 7-6, 6-4, 6-1. ഇതോടെ അഞ്ചാം ഫൈനലിലാണ് നദാല്‍ അര്‍ഹത നേടിയത്. അത്ഭുത കുതിപ്പുമായെത്തിയ ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ പരാജയപ്പെടുത്തിയാണ് മദ്‌വേദേവ് കലാശക്കളിക്ക് അര്‍ഹത നേടിയത്. സ്‌കോര്‍ 7-6, 6-4, 6-3.

ടൂര്‍ണമെന്റിലുടനീളം നിലനിര്‍ത്തിയ ഫോം നദാല്‍ സെമിയിലും ആവര്‍ത്തിച്ചു. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നദാല്‍ സ്വന്തമാക്കിയതോടെ മത്സരം കടുക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, തുടര്‍ന്നുള്ള രണ്ടു സെറ്റിലും ബെറേട്ടിനിക്ക് നദാലിനെ വെല്ലുവിളിക്കാനായില്ല. രണ്ടാം സെറ്റില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നെങ്കില്‍ നാലാം സെറ്റില്‍ ഇറ്റലി താരം തീര്‍ത്തും നിറംമങ്ങി. നാലാം യുഎസ് ഓപ്പണ്‍ കിരീടത്തിലും കരിയറിലെ 19-ാം ഗ്രാന്‍ഡ്സ്ലാമിനുമായാണ് നദാല്‍ ഫൈനലിലിറങ്ങുക.

rafaelnadal

റോജര്‍ ഫെഡറര്‍ ഉള്‍പ്പെടെയുള്ളവരെ വീഴ്ത്തി സെമിയിലെത്തിയ ദിമിദ്രോവിന് മദ്‌വേദേവിനെതിരെ മികവിലേക്കുയരാനായില്ല. ആദ്യ സെറ്റില്‍ ടൈബ്രേക്കറിലേക്ക് മത്സരം നീണ്ടു. എന്നാല്‍, തുടര്‍ന്നുള്ള രണ്ട് സെറ്റിലും മദ്‌വേദേവ് കളിയില്‍ മേല്‍ക്കൈ നേടി. ഇതാദ്യമായാണ് മദ്‌വേദേവ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കട്ക്കുന്നത്. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ കാണികളുമായി ഉടക്കിലായ താരത്തിനെതിരെ കൂവലുകള്‍ പതിവാണെങ്കിലും മത്സരവിജയത്തെ അത് സ്വാധീനിച്ചില്ല.

Story first published: Saturday, September 7, 2019, 9:47 [IST]
Other articles published on Sep 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+