ലണ്ടന്‍: ലണ്ടന്‍ ക്യൂന്‍സ് ക്ലബ്ബ് ടെന്നിസ് ടൂര്‍ണമെന്റില്‍ ലോക 19ാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്റിങ്ക പ്രീക്വാര്‍ട്ടറില്‍.ലോക 63ാം നമ്പര്‍ അമേരിക്കയുടെ ഡാനിയല്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് വാവ്റിങ്കയുടെ മുന്നേറ്റം. 36 മിനുട്ട് നീണ്ട ആദ്യ സെറ്റ് 6-3നും 35 മിനുട്ട് നീണ്ട രണ്ടാം സെറ്റ് 6-4നുമാണ് വാവ്റിങ്ക നേടിയത്. പരിചയസമ്പന്നനായ വാവ്റിങ്കയുടെ പ്രീക്വാര്‍ട്ടറിലെ എതിരാളി ലോക 191ാം നമ്പര്‍ ഫ്രാന്‍സിന്റെ നിക്കോളാസ് മഹൂതാണ്.
മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനയുടെ ലോക 12ാം നമ്പര്‍ ഡെല്‍ പോര്‍ട്ടോയും പ്രീക്വാര്‍ട്ടറില്‍ കടന്നു.25ാം സ്ഥാനക്കാരനായ കാനഡയുടെ ഡെനിസ് ഷപ്പോവലോവിനെയാണ് ഡെല്‍ പോര്‍ട്ടോ പരാജയപ്പെടുത്തിയത്. സ്കോര്‍ 7-5,6-4.മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സിന്റെ ജെറീമി ചാര്‍ഡിയും പ്രീക്വാര്‍ട്ടറില്‍ കടന്നു.കസാക്കിസ്ഥാന്റെ മിഖായില്‍ കുക്കൂഷ്കിനെ 6-1,6-3 എന്ന സ്കോറിനാണ് ചാര്‍ഡി തോല്‍പ്പിച്ചത്.
ബ്രിമിങ്ഹാം ക്ലാസിക് വനിതാ ടെന്നിസ് ടൂര്‍ണമെന്റില്‍ ലോക55ാം നമ്പര്‍ അമേരിക്കയുടെ വീനസ് വില്യംസ് രണ്ടാം റൗണ്ടില്‍ കടന്നു.36ാം റാങ്കുകാരി ബെലാറസിന്റെ അലിക്സാന്‍ഡ്ര സാസനോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് വീനസിന്റെ മുന്നേറ്റം. സ്കോര്‍ 6-3,6-4.മറ്റൊരു മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്ക്കോവയ്ക്ക് അട്ടിമറി നേരിട്ടു.നാട്ടുകാരിയും സഹോദരിയുമായ ക്രിസ്റ്റീന പ്ലിസ്ക്കോവയാണ് കരോളിനയെ പരാജയപ്പെടുത്തിയത്.
ലോകകപ്പ്: ധവാനില്ല, ഭുവിക്കും പരിക്ക്... ഇന്ത്യക്ക് കാലിടറുമോ? ഗാംഗുലി പറയുന്നു
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്രിസ്റ്റീനയുടെ ജയം. ഒരു മണിക്കൂറും 57 മിനുട്ടും മത്സരം നീണ്ടു.സ്കോര്‍ 6-2,3-6,7-6. മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രൈക്കോവയും മുന്നേറ്റം നടത്തി.51ാം സ്ഥാനക്കാരിയായ ബാര്‍ബോറ 28ാം സ്ഥാനക്കാരി തായ്വാന്റെ സൂ വീ ഹീയെ7-6,6-3 എന്ന സ്കോറിനാണ് തോല്‍പ്പിച്ചത്.