സിഡ്നി: അടുത്തയാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇന്ത്യയുടെ പ്രജ്നേഷ് ഗുണേശ്വരന് യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ മുന്നാമത്തെയും അവസാനത്തെതുമായ മത്സരത്തില്‍ ജാപ്പനീസ് താരം യോസുകെ വതാനുകിയെ 6-7, 6-4, 6-4 എന്ന സ്കോറിനാണ് പ്രജ്നേഷ് തോല്‍പ്പിച്ചത്. ഇതോടെ പുരുഷ സിംഗിള്‍സില്‍ മത്സരിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ യോഗ്യത നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് പ്രജ്നേഷ്.
ഏഷ്യന്‍ കപ്പ്: ഒന്നും കഴിഞ്ഞിട്ടില്ല, ഇന്ത്യ ഉയിര്ത്തെഴുന്നേല്ക്കും... നോക്കൗട്ട് സാധ്യത ഇങ്ങനെ
യുക്കി ഭാബ്രി, സോംദേവ് വര്മന് എന്നിവരാണ് നേരത്തെ യോഗ്യത നേടിയിരുന്നവര്‍. 2018ല്‍ യുക്കി നാല് ഗ്രാന്‍ഡ്സ്ലാമുകളില്‍ കളിച്ചിരുന്നു. നിലവില്‍ വിരമിച്ച സോംദേവ് 2013ല്‍ യുഎസ് ഓപ്പണ്‍ കളിക്കാനും യോഗ്യത നേടി. പ്രജ്നേഷ് ഇതാദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാമിന് യോഗ്യത നേടുന്നത്. കരിയറിലെ വലിയ നേട്ടങ്ങളിലൊന്നാണിതെന്ന് ഇന്ത്യന്‍ താരം പ്രതികരിച്ചു.
യോഗ്യത നേടിയതില്‍ അതിയായ സന്തോഷമുണ്ട്. തന്റെ സ്വപ്നങ്ങളിലൊന്നാണിത്. ഈ നേട്ടത്തെ വിവരിക്കാന്‍പോലും തനിക്ക് വാക്കുകളില്ല. അത്യധികം അഭിമാനവുമുണ്ട്. ഒരു ടെന്നീസ് താരം ഇവിടെയെത്തുന്നതിലും വൈകിയാണ് താന്‍ ഈ നേട്ടത്തിലെത്തിയതെന്നറിയാം. എന്നിരുന്നാലും വരാനിരിക്കുന്ന മത്സരത്തില്‍ പോരാടുകതന്നെചെയ്യുമെന്നും പ്രജ്നേഷ് പറഞ്ഞു.
മൂന്ന് യോഗ്യതാ മത്സരങ്ങള്‍ ജയിച്ച പ്രജ്നേഷിന് 20 ലക്ഷത്തോളം രൂപ ലഭിക്കും. കൂടാതെ ഓസ്ട്രേലിയന്‍ ഓപ്പണിലെ ആദ്യ റൗണ്ടില്‍ കളിച്ചാല്‍ 38 ലക്ഷം രൂപയോളവും സ്വന്തമാകും. അമേരിക്കന്‍താരം ലോക 39-ാം റാങ്കുകാരനായ ഫ്രാന്‍സിസ് തിയാഫോയ് ആണ് പ്രജ്നേഷിന്റെ ആദ്യ എതിരാളി. 2018ല്‍ പ്രജ്നേഷ് നാല് ചാലഞ്ചര്‍ ലെവര്‍ ടൂര്‍ണമെന്റില്‍ ഫൈനലിലെത്തുകയും ഒന്നില്‍ കിരീടം നേടുകയും ചെയ്തിരുന്നു.