വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്‌നേഷ് ഗുണേശ്വരന് ആദ്യ എടിപി കിരീടം

ദില്ലി: ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ കരിയറിലെ ആദ്യ എടിപി കിരീടം സ്വന്തമാക്കി. ചൈനയിലെ ആനിങ്ങില്‍ നടന്ന കുന്‍മിങ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിലാണ് ഇന്ത്യന്‍താരം വരവറിയിച്ചത്. ഇതോടെ ടെന്നീസ് റാങ്കിങ്ങില്‍ ആദ്യ 200ല്‍ സ്ഥാനം പിടിക്കാനും പ്രജ്‌നേഷിന് കഴിഞ്ഞു.

ഈജിപ്തിന്റെ മുഹമ്മദ് സഫ്‌വാതിനെ 5-7, 6-3, 6-1 എന്ന സ്‌കോറിനാണ് ഇന്ത്യന്‍താരം കീഴടക്കിയത്. മത്സരം ഒരു മണിക്കൂറും 52 മിനിറ്റും നീണ്ടുനിന്നു. മത്സരത്തുകയായ 21,600 ഡോളര്‍ (ഏകദേശം പതിനാലര ലക്ഷത്തോളം രൂപ) പ്രജ്‌നേഷിന് ലഭിക്കും. കൂടാതെ, 125 എടിപി പോയന്റുകള്‍ 80 റാങ്കുകള്‍ മറികടക്കാന്‍ ഇന്ത്യന്‍ താരത്തിന് തുണയാകുകയും ചെയ്തു. നിലവില്‍ 260-ാം റാങ്കുകാരനാണ് ഈ ചെന്നൈ സ്വദേശി.

prajnesh

ഇതോടെ, ഇന്ത്യയ്ക്ക് ആദ്യ ഇരുനൂറിന് റാങ്കിനുള്ളില്‍ മൂന്ന് കളിക്കാരായി. യൂക്കി ഭാബ്രി(83), രാംകുമാര്‍ രാംനാഥന്‍(115) എന്നിവരാണ് മറ്റുള്ളവര്‍. വിജയം ശരിയായ സമയത്തല്ലെങ്കിലും എടിപി പോയന്റുകള്‍ വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ ഗ്രാന്‍സ്ലാമുകളില്‍ ഇടം നേടാന്‍ സഹായിക്കുമെന്നാണ് പ്രജ്‌നേഷിന്റെ പ്രതികരണം. ജൂനിയര്‍തലത്തില്‍ മികച്ച വിജയങ്ങളോടെ ശ്രദ്ധേയനായ പ്രജ്‌നേഷ് മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് കുറേ വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടതാണ് ടെന്നീസ് കരിയറിന് തിരിച്ചടിയായത്.

Story first published: Monday, April 30, 2018, 8:28 [IST]
Other articles published on Apr 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X