Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രജ്‌നേഷ് ഗുണേശ്വരന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന് യോഗ്യത നേടി

സിഡ്‌നി: ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. യോഗ്യതാ മത്സരത്തില്‍ തോറ്റെങ്കിലും തോറ്റവരിലെ ഭാഗ്യവാന്‍ എന്ന നിലയിലാണ് പ്രജ്‌നേഷിന് അവസരം തെളിഞ്ഞത്. യോഗ്യതാ മത്സരത്തില്‍ ലാത്വിയയുടെ ഏണസ്റ്റ് ഗുല്‍ബിസിനോടാണ് പ്രജ്‌നേഷ് തോറ്റത്. എന്നാല്‍, തോറ്റവര്‍ക്കായുള്ള തെരഞ്ഞെടുപ്പില്‍ പ്രജ്‌നേഷിന് അവസരം തെളിയുകയായിരുന്നു.

തുടര്‍ച്ചയായ അഞ്ചാമത്തെ ഗ്രാന്‍സ്ലാമിലാണ് പ്രജ്‌നേഷ് മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞതവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ യോഗ്യതാ മത്സരത്തിലൂടെ കടന്നുകൂടിയ ഇന്ത്യന്‍താരം വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ എന്നിവയില്‍ മികച്ച റാങ്കിങ്ങിന്റെ പിന്‍ബലത്തില്‍ ഇടംനേടി. ഇത്തവണ ജപ്പാന്റെ തത്സുമ ഇറ്റോയാണ് ആദ്യ എതിരാളി. റാങ്കിങ്ങില്‍ തന്നേക്കാള്‍ പിന്നിലുള്ള താരത്തെ മറികടക്കാനായാല്‍ ലോക രണ്ടാം റാങ്കുകാരനായ നൊവാക് ദ്യോക്കോവിച്ച് ആയിരിക്കും എതിരാളി.

prajnesh gunneswaran

തോറ്റവരിലെ ഭാഗ്യവാനാകാന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷമുണ്ടെന്ന് പ്രജ്‌നേഷ് പറഞ്ഞു. ഒന്നാം റൗണ്ടിലെ മത്സരത്തിനെക്കുറിച്ചാണ് ഇനി ചിന്ത. ഏറ്റവും മികച്ച കളി പുറത്തെടുത്താല്‍ മാത്രമേ എതിരാളിയെ തോല്‍പ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രജ്‌നേഷ് വ്യക്തമാക്കി. നേരത്തെ മറ്റൊരു ഇന്ത്യന്‍ താരം സുമിത് നാഗല്‍ യോഗ്യതാ റൗണ്ടില്‍ തോറ്റിരുന്നു. യുഎസ് ഓപ്പണില്‍ മികവുള്ള കളി കാഴ്ചവെച്ച നാഗലിന് ഇത്തവണ തിളങ്ങാനായില്ല.

Story first published: Saturday, January 18, 2020, 17:28 [IST]
Other articles published on Jan 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+