തകര്‍പ്പന്‍ പ്രകടനവുമായി വീണ്ടും പ്രജ്‌നേഷ് ഗുണേശ്വരന്‍; കരിയറിലെ വലിയ വിജയങ്ങളിലൊന്ന്
കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം പ്രജ്‌നേഷ് ഗുണേശ്വരന്റെ മിന്നുന്ന പ്രകടനം. ലോക 69-ാം റാങ്കുകാരനായ ബെനോയിറ്റ് പൈറേയെ 7-6, 6-4 എന്ന സ്‌കോറിനാണ് ഇന്ത്യന്‍താരം വീഴ്ത്തിയത്. മത്സരം ഒരു മണിക്കൂറും 29 മിനിറ്റും നീണ്ടുനിന്നു. രണ്ടുസെറ്റിലും പിഴവുകളില്ലാത്ത കളിയാണ് പ്രജ്‌നേഷ് പുറത്തെടുത്തത്.

കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് പ്രജ്‌നേഷ് ഇന്ത്യന്‍ വെല്‍സില്‍ കുറിച്ചത്. നേരത്തെ കഴിഞ്ഞവര്‍ഷം ലോക 23-ാം റാങ്കുകാരനായ ഡെന്നിസ് ഷപ്പോവലോവിനെ പ്രജ്‌നേഷ് തോല്‍പ്പിച്ചിരുന്നു. ലോക 97-ാം റാങ്കുകാരനായ ഇന്ത്യന്‍ താരം 18-ാം റാങ്കിലുള്ള ജോര്‍ജിയയുടെ നിക്കൊളാസ് ബാസിലാഷിവ്‌ലിയെയാണ് അടുത്ത മത്സരത്തില്‍ നേരിടുക.
ഇപ്പോഴത്തെ പ്രകടനം പ്രജ്‌നേഷിന് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കും. അടുത്ത റാങ്കിങ്ങില്‍ താരം 80ല്‍ എത്തുമെന്നാണ് കരുതുന്നത്. നേരത്തെ പ്രജ്‌നേഷ് എടിപി മാസ്റ്റേഴ്‌സ് 1000 ടൂര്‍ണമെന്റില്‍ കളിക്കാന്‍ യോഗ്യത നേടിയിരുന്നു. ഇറ്റലിയുടെ സാല്‍വതോര്‍ ക്രൂസോയെ 6-2, 3-6, 6-2 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തിയാണ് പ്രജ്‌നേഷ് യോഗ്യത നേടിയത്. ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കളിക്കാനും പ്രജ്‌നേഷ് അര്‍ഹത നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications