Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എടിപി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം പ്രജ്‌നേഷ് ഗുണേശ്വര്‍ കളിക്കും

ദില്ലി: ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ എടിപി മാസ്റ്റേഴ്‌സ് 1000 ടൂര്‍ണമെന്റില്‍ കളിക്കാന്‍ യോഗ്യത നേടി. ഇന്ത്യന്‍ വെല്‍സില്‍ ഇറ്റലിയുടെ സാല്‍വതോര്‍ ക്രൂസോയെ 6-2, 3-6, 6-2 എന്ന സ്‌കോറിന് കീഴപ്പെടുത്തിയാണ് പ്രജ്‌നേഷ് യോഗ്യത നേടിയത്. ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കളിക്കാനും പ്രജ്‌നേഷ് അര്‍ഹത നേടിയിരുന്നു.

prajnesh

കഴിഞ്ഞ ഫിബ്രുവരിയില്‍ 97-ാം റാങ്കിലെത്തിയ പ്രജ്‌നേഷിന്റെ മറ്റൊരു നേട്ടമായി എടിപി മാസ്റ്റേഴ്‌സ് യോഗ്യത. ക്രൂസോയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് പ്രജ്‌നേഷ് കാഴ്ചവെച്ചത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ താരത്തിന് രണ്ടാം സെറ്റില്‍ അടിതെറ്റി. എന്നാല്‍, നിര്‍ണായകമായ മൂന്നാം സെറ്റില്‍ പ്രജ്‌നേഷ് ഉജ്വലമായി തിരിച്ചുവന്നു.

ഇതേ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മറ്റൊരു താരം രാംകുമാര്‍ രാംനാഥന് തോല്‍വി പിണഞ്ഞിരുന്നു. ഫിലിപ് ക്രാജിനോവിച്ചിനോട് 4-6, 0-6 എന്ന സ്‌കോറിനാണ് രാംകുമാര്‍ പരാജയപ്പെട്ടത്. ഇതോടെ താരത്തിന് എടിപി മാസ്‌റ്റേഴ്‌സില്‍ കളിക്കാനുള്ള യോഗ്യത നേടിയെടുക്കാനും കഴിഞ്ഞില്ല.

Story first published: Thursday, March 7, 2019, 18:14 [IST]
Other articles published on Mar 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+