Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാരിസ് മാസ്റ്റേഴ്‌സ്; റാഫേല്‍ നദാലും ദ്യോക്കോവിച്ചും ക്വാര്‍ട്ടര്‍ ഫൈനലില്‍

പാരിസ്: സ്പാനിഷ് താരം റാഫേല്‍ നദാലും സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും പാരിസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്റ്റാന്‍ വാവ്‌റിങ്കയേയാമ് നദാല്‍ മറികടന്നത്. സ്‌കോര്‍ 6-4, 6-4. ബ്രിട്ടിഷ് താരം എഡ്മുണ്ടിനെ തോല്‍പ്പിച്ച് ദ്യോക്കോവിച്ചും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. സ്‌കോര്‍ 7-6, 6-1. ഇരു താരങ്ങളും ലോക ഒന്നാം റാങ്കിനുവേണ്ടി മത്സരിക്കുന്നതിനാല്‍ കിരീടവിജയം നിര്‍ണായകമാകും.

മൂന്നുതവണ ഗ്രാന്‍ഡ്സ്ലാം നേടിയ സ്വിസ് താരത്തിനെതിരെ മികച്ച പ്രകടനമാണ് നദാല്‍ പുറത്തെടുത്തത്. രണ്ട് സെറ്റിലും നദാല്‍ എതിരാളിക്കെതിരെ മേധാവിത്വംകാട്ടി. നദാലിന് ഇതുവരെ പാരിസ് മാസ്റ്റേഴ്‌സില്‍ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. ക്വാര്‍ട്ടറില്‍ ജോ വില്‍ഫ്രഡ് സോംഗയാണ് നദാലിന്റെ എതിരാളി. ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെതിരെ 2-6, 6-4, 7-6 എന്ന സ്‌കോറിനാണ് സോംഗ ജയിച്ചുകയറിയത്.

rafaelnadal

പ്രീക്വാര്‍ട്ടറിലെ ആദ്യ സെറ്റില്‍ ദ്യോക്കോവിച്ച് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. എന്നാല്‍, രണ്ടാം സെറ്റില്‍ എതിരാളിയെ നിഷ്പ്രഭമാക്കുന്ന പ്രകടനം താരം പുറത്തെടുത്തു. ക്വാര്‍ട്ടറില്‍ ഗ്രീക്ക് താരം സ്റ്റഫാനോസ് സിറ്റ്‌സിപാസ് ആണ് എതിരാളി. അലക്‌സ് മിനൗറിനെ തോല്‍പ്പിച്ചാണ് സിറ്റ്‌സിപാസ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 6-3, 6-4. ദ്യോക്കോവിച്ചിനെതിരെ നേരത്തെ നടന്ന മത്സരങ്ങളില്‍ 2-1 നിലയില്‍ സിറ്റ്‌സിപാസിനാണ് മേല്‍ക്കൈ. മറ്റൊരു മത്സരത്തില്‍ ഗ്രിഗോര്‍ ദിമിത്രോവ് ഡൊമനിക് തീമിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 6-2.

Story first published: Friday, November 1, 2019, 17:02 [IST]
Other articles published on Nov 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+