പാരിസ്: പാരിസ് മാസ്റ്റേഴ്സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും കാനഡയുടെ ഡെന്നിസ് ഷപ്പോവലോവും ഏറ്റുമുട്ടും. സെമിയില്‍ ദ്യോക്കോവിച്ച് ഗ്രിഗോര്‍ ദിമിത്രോവിനെ തോല്‍പ്പിച്ചു. സ്കോര്‍ 7-6, 6-4. രണ്ടാം സെമിയില്‍ പരിക്കിനെ തുടര്‍ന്ന് റാഫേല്‍ നദാല്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഷപ്പോവലോവിന് ഫൈനലില്‍ അവസരം ഒരുങ്ങിയത്.
ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായ ദ്യോക്കോവിച്ച് മികവാര്‍ന്ന പ്രകടനമാണ് സെമിയില്‍ കാഴ്ചവെച്ചത്. ആദ്യ സെറ്റില്‍ ടൈബ്രേക്കറിലെ വെല്ലുവിളി അതിജീവിക്കാന്‍ താരത്തിന് കഴിഞ്ഞു. രണ്ടാം സെറ്റില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ദ്യോക്കോവിച്ച് കലാശക്കളിക്ക് അര്‍ഹത നേടുകയായിരുന്നു. ഇതോടെ വര്‍ഷം അവസാനിക്കുമ്പോള്‍ ഒന്നാം റാങ്ക് നിലനിര്‍ത്താനും ദ്യോക്കോവിച്ചിന് സാധ്യത തെളിഞ്ഞു.
ഐഎസ്എല്‍; ബെംഗളുരുവിനെ അട്ടിമറിക്കാനൊരുങ്ങി ജംഷേദ്പൂര്‍, ജയം ആര്‍ക്കൊപ്പം?
അപ്രതീക്ഷിതമായാണ് നദാല്‍ സെമി ഫൈനലിന് മുന്‍പ് പിന്മാറിയത്. നേരത്തെതന്നെ പരിക്ക് അലട്ടിയിരുന്നതിനാല്‍ ഇത്തവണ കൂടുതല്‍ കരുതലെടുക്കുകയാണെന്ന് നദാല്‍ പറഞ്ഞു. കളിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചു. അതുകൊണ്ടുതന്നെ താന്‍ പിന്മാറുകയാണെന്നും നദാല്‍ വ്യക്തമാക്കി. ഡബ്ലുടിഎ ഫൈനല്‍സിന് കളിക്കാന്‍ കഴിയുമെന്നാണ് നദാലിന്റെ പ്രതീക്ഷ.