For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാരിസ് മാസ്റ്റേഴ്‌സ്; നൊവാക് ദ്യോക്കോവിച്ചിന് അഞ്ചാം കിരീടം

പാരിസ്: പാരിസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ നൊവാക് ദ്യോക്കോവിച്ച് ചാമ്പ്യനായി. ഫൈനലില്‍ കാനഡയുടെ ഡെന്നിസ് ഷപ്പോവലോവിനെയാണ് സെര്‍ബിയന്‍താരം കീഴടക്കിയത്. സ്‌കോര്‍ 6-3, 6-4. മത്സരത്തിന്റെ ഒരുവസരത്തിലും ഷപ്പോവലോവ് ദ്യോക്കോവിച്ചിന് വെല്ലുവിളി ഉയര്‍ത്തിയില്ല. രണ്ട് സെറ്റിലും അനാസായം വിജയം സ്വന്തമാക്കിയ ദ്യോക്കോവിച്ച് അഞ്ചാം കിരീടമാണ് പാരിസില്‍ ഉയര്‍ത്തിയത്.

ആകെ ഒരു ബ്രേക്ക് പോയന്റിനെ മാത്രമേ ദ്യോക്കോവിച്ചിന് നേരിടേണ്ടിവന്നതുള്ളൂ. മത്സരത്തില്‍ നന്നായി കളിക്കാനായെന്ന് ദ്യോക്കോവിച്ച് പറഞ്ഞു. സെര്‍വുകളില്‍ പിഴവു പറ്റിയില്ല. കൂടുതല്‍ റാലികളും ഉണ്ടായില്ല. ടൂര്‍ണമെന്റില്‍ തന്റെ മികച്ച സെര്‍വിങ് പ്രകടനമായിരുന്നു ഫൈനലിലേതെന്നും ദ്യോക്കോവിച്ച് പറഞ്ഞു. കരിയറില്‍ 34-ാം മാസ്റ്റേഴ്‌സ് കിരീടമാണ് ദ്യോക്കോവിച്ച് പാരിസില്‍ നേടിയത്.

novakdjokovicwinsparismasters

നേരത്തെ സെമിയില്‍ ഗ്രിഗോര്‍ ദിമിത്രോവിനെ തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് ഫൈനലിലെത്തിയത്. സ്‌കോര്‍ 7-6, 6-4. രണ്ടാം സെമിയില്‍ പരിക്കിനെ തുടര്‍ന്ന് റാഫേല്‍ നദാല്‍ പിന്മാറിയതിനെ തുടര്‍ന്ന് ഷപ്പോവലോവിന് ഫൈനലില്‍ അവസരം ഒരുങ്ങുകയായിരുന്നു. അപ്രതീക്ഷിതമായാണ് നദാല്‍ സെമി ഫൈനലിന് മുന്‍പ് പിന്മാറിയത്. നേരത്തെതന്നെ പരിക്ക് അലട്ടിയിരുന്നതിനാല്‍ ഇത്തവണ കൂടുതല്‍ കരുതലെടുക്കുകയാണെന്ന് നദാല്‍ പറഞ്ഞു. ഡബ്ലുടിഎ ഫൈനല്‍സിന് കളിക്കാന്‍ കഴിയുമെന്നാണ് നദാലിന്റെ പ്രതീക്ഷ.

Story first published: Monday, November 4, 2019, 10:58 [IST]
Other articles published on Nov 4, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+