പാരിസ്: സൂപ്പര്‍താരങ്ങളുടെ ക്ലാസിക്ക് പോരില്‍ റോജര്‍ ഫെഡററെ വീഴ്ത്തി നൊവാക് ജോകോവിച്ച് പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍ താരമായ ജോകോവിച്ചിന്റെ വിജയം.
മൂന്ന് സെറ്റുകളിലും മികച്ച പോരാട്ടവീര്യം കാഴ്ചവച്ചാണ് സ്വിറ്റ്സര്‍ലാന്‍ഡ് ഇതിഹാസമായ ഫെഡറര്‍ ജോകോവിച്ചിനോട് തോല്‍വി വഴങ്ങിയത്. സ്കോര്‍: 7-6 (8-6), 5-7, 7-6 (7-3). ജോകോവിച്ചിന്റെ തുടര്‍ച്ചയായ 22 ജയം കൂടിയായിരുന്നു ഇത്. ഫൈനലില്‍ റഷ്യയുടെ കാരെന് കച്ചാനോവിനെയാണ് ജോകോവിച്ച് എതിരിടുക.