വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാരിസ് മാസ്‌റ്റേഴ്‌സ്: ഫൈനലില്‍ ജോകോവിച്ചിനെ വീഴ്ത്തി, കാച്ചനോവിന് കന്നിക്കിരീടം

പാരിസ്: നാല് തവണ ഗ്രാന്റ്സ്ലാം ചാംപ്യനും മുന്‍ ജേതാവുമായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചിന് പാരിസ് മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി. ലോക ഒന്നാം നമ്പറായി ഇന്ന് ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കെയാണ് ജോകോവിച്ചിന് ഫൈനലില്‍ അട്ടിമറി തോല്‍വി നേരിട്ടത്.

djokovickhachanovcropped

റഷ്യയുടെ കാരെന്‍ കാച്ചനോവാണ് ജോകോവിച്ചിനെ വീഴ്ത്തി ടൂര്‍ണമെന്റില്‍ കിരീടം ചൂടിയത്. ഒരു മണിക്കൂറും 37 മിനിറ്റും കൊണ്ടാണ് 22 കാരനായ റഷ്യന്‍ താരം ജോകോവിച്ചിനെ മുട്ടുകുത്തിച്ചത്. സ്‌കോര്‍: 7-5, 6-4. കാച്ചനോവിന്റെ കന്നി പാരിസ് മാസ്റ്റേഴ്‌സ് കിരീട നേട്ടം കൂടിയാണിത്. 22 മല്‍സരങ്ങളിലെ ജോകോവിച്ചിന്റെ അപരാജിത കുതിപ്പിന് കൂടിയാണ് കാച്ചനോവ് ബ്രേക്കിട്ടത്. കിരീടനേട്ടത്തോടെ റാങ്കിങില്‍ കാച്ചനോവ് 11ാം റാങ്കിങിലേക്ക് കയറും.


ഗോളില്‍ ആറാടി മാഞ്ചസ്റ്റര്‍ സിറ്റി, ലീഗില്‍ വീണ്ടും തലപ്പത്ത്; ചെല്‍സിയും മിലാനും മുന്നോട്ട്

Story first published: Monday, November 5, 2018, 12:49 [IST]
Other articles published on Nov 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X