Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാരിസ് മാസ്റ്റേഴ്‌സ്; റാഫേല്‍ നദാലും നൊവാക് ദ്യോക്കോവിച്ചും സെമിയില്‍

പാരിസ്: പാരിസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ സ്പാനിഷ് താരം റാഫേല്‍ നദാലും സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും സെമി ഫൈനലില്‍ കടന്നു. നദാല്‍ ആതിഥേയതാരം ജോ വില്‍ഫ്രൈഡ് സോംഗയെ തോല്‍പ്പിച്ചു. സ്‌കോര്‍ 7-6, 6-1. ദ്യോക്കോവിച്ച് ഗ്രീക്ക് കൗമാരതാരം സ്‌റ്റെപോനോസ് സിറ്റ്‌സിപാസിനേയും മറികടന്നു. സ്‌കോര്‍ 6-1, 6-2. വര്‍ഷം അവസാനിക്കുമ്പോള്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ് നദാലും ദ്യോക്കോവിച്ചും.

സോംഗയ്‌ക്കെതിരെ മികച്ച പ്രകടനമാണ് നദാല്‍ പുറത്തെടുത്തത്. ആദ്യ സെറ്റിലൊഴികെ എതിരാളി മുന്‍ ലോക ഒന്നാം നമ്പറിന് ഭീഷണിയായില്ല. ആദ്യ സെറ്റില്‍ നദാലിനെ ടൈബ്രേക്കറിലെത്തിക്കാന്‍ കഴിഞ്ഞെങ്കിലും രണ്ടാം സെറ്റില്‍ തീര്‍ത്തും നിറംമങ്ങിയ സോംഗ ജയപ്രതീക്ഷ പ്രകടിപ്പിച്ചില്ല. സെമി ഫൈനലില്‍ നദാല്‍ ഡെന്നിസ് ഷപ്പോവലോവിനെ നേരിടുമ്പോള്‍ ഗ്രിഗോര്‍ ദിമിത്രോവ് ആണ് ദ്യോക്കോവിച്ചിന്റെ എതിരാളി.

djokovicandnadalparismasterssemi

ഷപ്പോവലോവ് ക്വാര്‍ട്ടറില്‍ ഗെയ്ല്‍ മോണ്‍ഫില്‍സിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 6-2. ദിമിത്രോവ് ക്രിസ്റ്റിയന്‍ ഗാരിനേയും പരാജയപ്പെടുത്തി. സ്‌കോര്‍ 6-2, 7-5. റാഫേല്‍ നദാല്‍ ദ്യോക്കോവിച്ച് ഫൈനല്‍ നടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ക്വാര്‍ട്ടറില്‍ എതിരാളിക്കെതിരെ ഉജ്വല പ്രകടനമാണ് ദ്യോക്കോവിച്ച് കാഴ്ചവെച്ചത്. ഒരവസരത്തിലും സിറ്റ്‌സിപാസിന് ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ വെല്ലുവിളി ഉയര്‍ത്താനായില്ല.

Story first published: Saturday, November 2, 2019, 11:39 [IST]
Other articles published on Nov 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+