Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ബ്രിട്ടന് തിരിച്ചടി, നിലവിലെ ഒളിംപിക്‌സ് ചാംപ്യന്‍ ആന്‍ഡി മുറേ സിംഗിള്‍സില്‍ നിന്ന് പിന്‍മാറി

ടോക്കിയോ: ടെന്നീസ് സിംഗിള്‍സില്‍ ബ്രിട്ടന്റെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന നിലവിലെ ഒളിംപിക്‌സ് ചാംപ്യന്‍ ആന്‍ഡി മുറേ പരിക്ക് ഭീഷണിയെ തുടര്‍ന്ന് പിന്‍മാറി. ടോക്കിയോയിലൂടെ ഒളിംപിക്‌സില്‍ ഹാട്രിക്ക് സ്വര്‍ണ മെഡല്‍ ലക്ഷ്യമിട്ടെത്തിയ മുറേ പുരുഷ വിഭാഗം ടെന്നീസ് സിംഗിള്‍സില്‍ നിന്നാണ് പിന്‍മാറിയത്. തുടയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് 34 കാരനായ മുറെയുടെ സിംഗിള്‍സ് വിഭാഗത്തില്‍ നിന്നുള്ള പിന്‍മാറ്റം. 2012ല്‍ ലണ്ടന്‍ ഒളിംപിക്‌സിലും, 2016 റിയോ ഒളിംപിക്‌സിലുമാണ് മുറേ ജേതാവായത്.

എന്നാല്‍, പുരുഷ വിഭാഗം ഡബിള്‍സില്‍ മത്സര രംഗത്തുണ്ടാവുമെന്ന് മുറേ പ്രതികരിച്ചു. ശനിയാഴ്ച നടന്ന പുരുഷ വിഭാഗം ഡബിള്‍സില്‍ മുറേ -ജോ സാലിസ്ബറി സഖ്യം വിജയിച്ചിരുന്നു. ഫ്രാന്‍സിന്റെ നിക്കോളാസ് മഹുറ്റ്-പിയെറേ ഹ്യൂഗ്യൂസ് ഹെബേര്‍ട്ട് ജോടികളെ 6-3, 6-2 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബ്രിട്ടീഷ് സഖ്യം പരാജയപ്പെടുത്തിയിരുന്നത്.

andymurray

സിംഗിള്‍സില്‍ നിന്ന് പിന്‍മാറേണ്ടി വന്നതില്‍ താന്‍ ശരിക്കും നിരാശനാണ്. എന്നാല്‍, രണ്ട് ഇനങ്ങളിലും കളിക്കുന്നതിനെതിരെ മെഡിക്കല്‍ സ്റ്റാഫ് തന്നെ ഉപദേശിച്ചു. അതിനാല്‍, ഡബിള്‍സില്‍ ജോയ്‌ക്കൊപ്പം കളിക്കുന്നതില്‍ ശ്രദ്ധനല്‍കാന്‍ ഞാന്‍ വളരെ പ്രയാസകരമായ തീരുമാനമെടുക്കേണ്ടിവന്നു.- മുറേ പറഞ്ഞു. 2016 നവംബറില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം റാങ്കുകാരനായ മുറേയ്ക്ക് പിന്നീട് പരിക്ക് വില്ലനാവുകയായിരുന്നു. ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് രണ്ട് തവണ ശസ്ത്രക്രിയക്ക് താരം വിധേയനായിരുന്നു.

Story first published: Sunday, July 25, 2021, 13:33 [IST]
Other articles published on Jul 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+