വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: നദാലിനും സെറീനക്കും പിന്നാലെ പിന്മാറ്റം പ്രഖ്യാപിച്ച് റോജര്‍ ഫെഡററും

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പിന്മാറ്റം പ്രഖ്യാപിച്ച് സ്വിസ് സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍. കാല്‍ക്കുഴക്കേറ്റ പരിക്കിനെത്തുടര്‍ന്നാണ് ഇതിഹാസ താരമായ ഫെഡററുടെ പിന്മാറ്റം. വിംബിള്‍ഡണില്‍ ഫെഡറര്‍ കളിച്ചിരുന്നെങ്കിലും കിരീടത്തിലേക്കെത്താനായില്ല. സമീപകാലത്ത് താരത്തിന് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് 39കാരനായ താരത്തിന് കടുത്ത തിരിച്ചടിയായിരിക്കുകയാണ്.

'പുല്‍കോര്‍ട്ടില്‍ മത്സരിച്ചതിനെത്തുടര്‍ന്ന് എന്റെ കാല്‍ക്കുഴക്ക് പരിക്കേറ്റിരുന്നു. ആ പരിക്ക് അംഗീകരിച്ചുകൊണ്ട് ടോക്കിയോ ഒളിംപിക്‌സില്‍ നിന്ന് പിന്മാറ്റം പ്രഖ്യപിക്കുകയാണ്. വളരെ നിരാശയുണ്ടാക്കുന്ന തീരുമാനമാണിത്. സ്വിറ്റ്‌സര്‍ലന്‍ഡിനെ പ്രതിനിധീകരിക്കുകയെന്നത് എന്റെ കരിയറിലെ വലിയ അംഗീകാരമായാണ് കാണുന്നത്. ഇതിനോടകം പരിക്കിനെത്തുടര്‍ന്നുള്ള ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഉടനെ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷ. സ്വിറ്റ്‌സര്‍ലന്‍ഡ് ടീമിന് എല്ലാ ആശംസകളും നേരുന്നു'-ഫെഡറര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

rogerfederer

20 ഗ്രാന്റ്സ്ലാം കിരീടം നേടിയിട്ടുള്ള ഫെഡററുടെ അഭാവം സ്വിറ്റ്‌സര്‍ലന്‍ഡിനും ആരാധകര്‍ക്കും ഒരുപോലെ നിരാശയുണ്ടാക്കുന്ന കാര്യമാണ്. 2008ലെ ഒളിംപിക്‌സ് ഡബിള്‍സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അദ്ദേഹം 2012ല്‍ സിംഗിള്‍സില്‍ വെള്ളിയും നേടി. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഉയര്‍ന്ന മെഡല്‍ പ്രതീക്ഷകളിലൊന്നാണ് ഫെഡററെങ്കിലും ദൗര്‍ഭാഗ്യവശാല്‍ പരിക്ക് വില്ലനാവുകയായിരുന്നു.

ഫെഡററിന് മുമ്പ് തന്നെ മറ്റ് ചില സൂപ്പര്‍ താരങ്ങളും ഒളിംപിക്‌സില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലാണ് അതിലൊരാള്‍. മുന്‍ ലോക ഒന്നാം നമ്പറും നിലവിലെ മൂന്നാം നമ്പര്‍ താരവുമായ നദാല്‍ ഇടവേള ആവിശ്യപ്പെട്ടുകൊണ്ടാണ് ഒളിംപിക്‌സില്‍ നിന്ന് വിട്ടുനിന്നത്. ഇത്തവണത്തെ വിംബിള്‍ഡണില്‍ നിന്നും നദാല്‍ വിട്ടുനിന്നിരുന്നു. 20 ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് നദാലിന്റെ പേരിലുള്ളത്. 2008ലെ പുരുഷ സിംഗിള്‍സിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവായ നദാല്‍ 2016ല്‍ ഡബിള്‍സിലും സ്വര്‍ണ്ണം നേടിയിരുന്നു.

'ടോക്കിയോ ഒളിംപിക്‌സില്‍ നിന്നും വിംബിള്‍ഡണില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ല. ടീമുമായുള്ള ചര്‍ച്ചക്കൊടുവിലാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. എന്റെ കരിയറിനെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാനാണ് ഈ ഇടവേള'-35കാരനായ നദാല്‍ പറഞ്ഞു. 2021ല്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ നദാലിന് സാധിച്ചിരുന്നില്ല.

വനിതകളില്‍ അമേരിക്കയുടെ സൂപ്പര്‍ താരം സെറീന വില്യംസും ഒളിംപിക്‌സിനില്ല. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സെറീന 2000,2008,2012 ഒളിംപിക്‌സില്‍ ഡബിള്‍സില്‍ സ്വര്‍ണ്ണവും 2012ല്‍ത്തന്നെ സിംഗിള്‍സില്‍ സ്വര്‍ണ്ണവും നേടിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് സൂപ്പര്‍ താരത്തിന്റെ പിന്മാറ്റം.

Story first published: Wednesday, July 14, 2021, 10:45 [IST]
Other articles published on Jul 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X