For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

olympics 2021: നൊവാക് ദോക്ക്യോവിച്ച് ഗോള്‍ഡന്‍ സ്ലാമിന്റെ പടിവാതില്‍ക്കല്‍, ക്വാര്‍ട്ടറില്‍ കടന്നു

By Vaisakhan MK

ടോക്കിയോ: ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദോക്ക്യോവിച്ച് ഗോള്‍ഡന്‍ സ്ലാമിലേക്ക് അടുക്കുന്നു. സ്‌പെയിന്റെ ഡാവിദോവിച്ച് ഫോകിനയെ പരാജയപ്പെടുത്തി ഒളിമ്പിക് ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരിക്കുകയാണ്. സ്‌കോര്‍ 6-3, 6-1, കരിയറിന്റെ ഏറ്റവും മികച്ച സമയത്താണ് താരം ഇപ്പോള്‍ കളിക്കുന്നത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ എല്ലാ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ഒപ്പം ഒളിമ്പിക് നേടുന്ന ആദ്യ താരമെന്ന നേട്ടത്തിനാണ് ദോക്ക്യോവിച്ച് ലക്ഷ്യമിടുന്നത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ഗ്രാന്‍ഡ് സ്ലാമുകളും ദോക്ക്യോവിച്ച് നേടി കഴിഞ്ഞു.

1

ഈ വര്‍ഷം ഓസ്‌ട്രേലിയന്‍, ഫ്രഞ്ച് ഓപ്പണുകളും വിംബിള്‍ഡണ്‍ കിരീടവും ദ്യോക്കോവിച്ച് നേടിയിട്ടുണ്ട്. ഇനി നേട്ടം പൂര്‍ത്തിയാക്കാന്‍ ടോക്കിയോയില്‍ സ്വര്‍ണം നേടുകയും ഒപ്പം യുഎസ് ഓപ്പയണില്‍ വിജയിക്കുകയും വേണം. നിലവിലെ ഫോമില്‍ ആ നേട്ടം സ്വന്തമാക്കുക ദോക്ക്യോവിച്ചിന് മുന്നില്‍ വലിയ വെല്ലുവിളിയല്ല. ഇനി മിക്‌സഡ ഡബിള്‍സില്‍ സെര്‍ബിയയുടെ നിന സ്‌റ്റോജനോവിക്കിനൊപ്പം ബ്രസീലിയന്‍ സഖ്യമായ മാര്‍സലോ മെലോയെയും ലൂയിസ സ്‌റ്റെഫനിയെയും ദോക്ക്യോവിച്ചിന് നേരിടാനുണ്ട്.

മികസ്ഡ് ഡബിള്‍സിന്റെ ആദ്യ റൗണ്ട് മത്സരമാണ് നടക്കാനിരിക്കുന്നത്. അതേസമയം ഒളിമ്പിക്‌സ് സിംഗിള്‍സില്‍ സ്വര്‍ണം നേടാനുള്ള ശക്തമായ സാധ്യത സെര്‍ബിയന്‍ താരത്തിനുണ്ട്. ദ്യോക്കോവിച്ചിന് ക്വാര്‍ട്ടറില്‍ ജപ്പാന്റെ കീ നിഷിക്കോരിയായിരിക്കും എതിരാളി. തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക് ക്വാര്‍ട്ടര്‍ ഫൈനലാണ് നിഷികോരി കളിക്കുന്നത്. ബെലാറസിന്റെ ഇല്യ ഇവഷ്‌കയെയാണ് നിഷികോരി പരാജയപ്പെടുത്തിയത്. അതേസമയം ആതിഥേയരായ ജപ്പാന് ടെന്നീസില്‍ ആകെയുള്ള പ്രതീക്ഷയാണ് നിഷികോരി.

റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് നിഷികോരി. ദോക്ക്യോവിച്ചിന് വലിയ വെല്ലുവിളിയും നിഷികോരി തന്നെയാണ്. നേരത്തെ ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക അടക്കം തോറ്റ് പുറത്തായിരുന്നു. അതുകൊണ്ട് ടെന്നീസില്‍ അവസാന മെഡല്‍ പ്രതീക്ഷയാണ് നിഷികോരി. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പുകളായ സ്റ്റെഫനോസ് സിറ്റ്‌സിപ്പാസും അനസ്‌തേഷ്യ പാവ്‌ലുചെങ്കോവയും പരാജയപ്പെട്ടിരുന്നു. ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ് വദേവും കഷ്ടപ്പെട്ടാണ് വിജയിച്ചത്.

ചിത്രം: ട്വിറ്റര്‍

Story first published: Wednesday, July 28, 2021, 22:15 [IST]
Other articles published on Jul 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+