വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: സാനിയ- അങ്കിത സഖ്യം ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്ത്

ആദ്യസെറ്റ് നേടിയ ശേഷമായിരുന്നു തോല്‍വി

1

ടോക്കിയോ ഒളിംപിക്‌സ് ടെന്നീസില്‍ വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സ- അങ്കിത റെയ്‌ന സഖ്യം ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. ഒന്നാം സെറ്റ് അനായാസം നേടിയ ശേഷമായിരുന്നു ഇരുവരും തോല്‍വിയിലേക്കു വീണത്. യുക്രെയ്ന്‍ ജോടികളും സഹോദരിമാരുമായ ല്യുഡ്‌മൈല കിച്ചെനോക്ക്- നാദിയ കിച്ചെനോക്ക് സഖ്യമാണ് സാനിയ- അങ്കിത ജോടിയെ 6-0, 6-7, 10-8നു തകര്‍ത്തുവിട്ടത്. മല്‍സരം ഒരു മണിക്കൂറും 33 മിനിറ്റും നീണ്ടുനിന്നിരുന്നു.

ഡബിള്‍സില്‍ ആദ്യമായി മല്‍സരിച്ച സാനിയ- അങ്കിത സഖ്യം നന്നായി തന്നെ തുടങ്ങിയെങ്കിലും പിന്നീട് മികവ് നിലനിര്‍ത്താന്‍ കഴിയാതെ കീഴടങ്ങുകയായിരുന്നു. ആദ്യ സെറ്റില്‍ വളരെ അനായാസമാണ് സാനിയ- അങ്കിത ജോടി പിടിച്ചെടുത്തത്. ഒരു പോയിന്റ് പോലും അവര്‍ കന്നി ഒളിംപിക്‌സില്‍ മല്‍സരിച്ച എതിരാളികള്‍ക്കു വിട്ടുകൊടുത്തില്ല. എന്നാല്‍ രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ കണ്ടു. ഇന്ത്യന്‍ സഖ്യം ഒരു ഘട്ടത്തില്‍ 5-3നു മുന്നിലായിരുന്നു. സെറ്റ് ഇരുവരും അനായാസം നേടുമെന്നു കരുതിയെങ്കിലും തുടരെ രണ്ടു പോയിന്റുകള്‍ നേടി യുക്രെയന്‍ സഖ്യം ഒപ്പമെത്തുകയായിരുന്നു. ഒടുവില്‍ ടൈബ്രൈക്കറില്‍ 7-6ന്റെ വിജയവുമായി അവര്‍ മല്‍സരം അവസാന സെറ്റിലേക്കു നീട്ടി.

IND vs SL: പൃഥ്വിയും സൂര്യകുമാറും ഇംഗ്ലണ്ടിലേക്ക് പോകുമോ? വ്യക്തമാക്കി ശിഖര്‍ ധവാന്‍IND vs SL: പൃഥ്വിയും സൂര്യകുമാറും ഇംഗ്ലണ്ടിലേക്ക് പോകുമോ? വ്യക്തമാക്കി ശിഖര്‍ ധവാന്‍

T20 World Cup: ഇന്ത്യയുടെ വജ്രായുധം കോലിയോ രോഹിതോ? ആരാണ് കൂടുതല്‍ കേമന്‍, കണക്കുകള്‍ ഇതാT20 World Cup: ഇന്ത്യയുടെ വജ്രായുധം കോലിയോ രോഹിതോ? ആരാണ് കൂടുതല്‍ കേമന്‍, കണക്കുകള്‍ ഇതാ

ഗ്രാന്റ്സ്ലാമുകളില്‍ മികച്ച റെക്കോര്‍ഡുകളുള്ള കിച്ചെനോക്ക് സഹോദരിമാരുടെ കന്നി ഒളിംപിക് കൂടിയായിരുന്നു ഇത്. ആദ്യ സെറ്റില്‍ നിറംമങ്ങിയെങ്കിലും പിന്നീട് ഗംഭീര തിരിച്ചുവരവ് നടത്തി ഒളിംപിക്‌സില്‍ വിജയത്തോടെ തുടങ്ങാന്‍ ഈ ജോടിക്കു കഴിഞ്ഞു.

ഈ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങിയതോടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും സാനിയ സ്വന്തം പേരിലാക്കി. നാലു ഒളിംപിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ വനിതാ താരമെന്ന റെക്കോര്‍ഡാണ് അവര്‍ സ്വന്തം പേരില്‍ കുറിച്ചത്.

അതേസമയം, ശനിയാഴ്ച പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സുമിത് നാഗല്‍ ജയത്തോടെ രണ്ടാംറൗണ്ടില്‍ കടന്നിരുന്നു. ഉസ്‌ബെക്കിസ്താന്‍ താരം ഡെനിസ് ഇസ്റ്റോമിനെയായിരുന്നു ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്. 6-4, 6-7, 6-4 എന്ന സ്‌കോറിനായിരുന്നു നാഗലിന്റെ വിജയം. ലോക രണ്ടാംനമ്പര്‍ താരം ഡാനി മെദ്വദേവാണ് അടുത്ത റൗണ്ടില്‍ നാഗലിന്റെ എതിരാളി.

Story first published: Sunday, July 25, 2021, 12:25 [IST]
Other articles published on Jul 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X