Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഡ്‌ലെയ്ഡ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ നിന്നും ദ്യോക്കോവിച്ച് പിന്മാറി

അഡ്‌ലെയ്ഡ്: നടക്കാനിരിക്കുന്ന പ്രഥമ അഡ്‌ലെയ്ഡ് ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും ലോക രണ്ടാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് പിന്മാറി. ശനിയാഴ്ച്ച സിഡ്‌നിയില്‍ നടന്ന എടിപി കപ്പ് സെമി ഫൈനലില്‍ റഷ്യയ്ക്ക് എതിരെ സെര്‍ബിയ ജയിച്ചിരുന്നു. ഇതിന് ശേഷമാണ് ദ്യോക്കോവിച്ചിന്റെ പിന്‍മാറ്റവും. സെര്‍ബിയന്‍ താരം ദ്യോക്കോവിച്ച് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയതായി അഡ്‌ലെയ്ഡ് ഇന്റര്‍നാഷണല്‍ സംഘാടകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദ്യോക്കോവിച്ചിന്റെ പിന്മാറ്റത്തിനുള്ള കാരണം വ്യക്തമല്ല.

നൊവാക് ദ്യോക്കോവിച്ച്

ഈ വര്‍ഷം അഡ്‌ലെയ്ഡില്‍ നൊവാക് ദ്യോക്കോവിച്ച് കളിക്കില്ല. അടുത്ത സീസണില്‍ താരം പങ്കെടുക്കുമെന്ന് പ്രത്യാശിക്കുന്നതായി ടൂര്‍ണമെന്റ് ഡയറക്ടര്‍ അലിസ്റ്റര്‍ മാക്‌ഡൊണള്‍ഡ് പറഞ്ഞു. ദ്യോക്കോവിച്ചിന്റെ പിന്മാറ്റത്തില്‍ കടുത്ത നിരാശയുണ്ട്. എന്നാല്‍ താരത്തിന്റെ തീരുമാനത്തെ മാനിക്കുന്നു. ഇനി നടക്കാനിരിക്കുന്ന എടിപി, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റുകള്‍ക്ക് എല്ലാ ഭാവുകങ്ങളും ദ്യോക്കോവിച്ചിന് നേരുന്നതായി മാക്‌ഡൊണള്‍ഡ് അറിയിച്ചു.

തെക്കെ ഓസ്‌ട്രേലിയയില്‍ നടക്കുന്ന കളിമണ്‍ കോര്‍ട്ട് ടൂര്‍ണമെന്റാണ് അഡ്‌ലെയ്ഡ് ഇന്റര്‍നാഷണല്‍. ജനുവരി 12 മുതല്‍ 18 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാമിനുള്ള മുന്നൊരുക്കമായി അഡ്‌ലെയ്ഡ് ഇന്റര്‍നാഷണില്‍ കളിക്കാനിരിക്കുകയായിരുന്നു നൊവാക് ദ്യോക്കോവിച്ച്. ജനുവരി 20 മുതല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന് തുടക്കമാകും.

Story first published: Saturday, January 11, 2020, 15:20 [IST]
Other articles published on Jan 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+