Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റോജര്‍ ഫെഡററിനെ തോല്‍പ്പിച്ച് ദ്യോകോവിച്ച് ഫൈനലില്‍

മെല്‍ബണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള രണ്ട് കളിക്കാര്‍ റോജര്‍ ഫെഡററും നവാന്‍ ദ്യോകോവിച്ചും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ അതിനെ ഫൈനല്‍ എന്നല്ലെ വിളിക്കേണ്ടത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയായിരുന്നു ഈ ഇതിഹാസങ്ങള്‍ ഏറ്റുമുട്ടിയത്. അതില്‍ നിലവിലെ ചാമ്പ്യനും മികച്ച ഫോമില്‍ കളിക്കുകയും ചെയ്യുന്ന ദ്യോകോവിച്ചിന് ജയം. സ്‌കോര്‍: 6-1, 6-2, 3-6, 6-3

സെമിഫൈനലില്‍ റോജര്‍ ഫെഡററെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ദ്യോകോവിച്ച് ജയിച്ചുകറിയത്. പരസ്പരം മത്സരിച്ച 44 മത്സരങ്ങളില്‍ 22 ജയം വീതം തുല്യത പാലിച്ചിരുന്ന ഇരുവരും ഈ മത്സരത്തോടെ ദ്യോകോവിച്ച് ഒരുപടി മുന്നില്‍ കയറി.

Novak Djokovic

സമീപകാലത്തെ പ്രകനങ്ങളുടെ അടിസ്ഥാനത്തില്‍ ദ്യോകോവിച്ചിന് തന്നെയായിരുന്നു മത്സരത്തിനു മിമ്പും മുന്‍തൂക്കം കല്‍പ്പിച്ചിരുന്നു. ഗ്രാന്‍ഡ്‌സഌമില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ തുടര്‍ച്ചയായി മൂന്നു ജയം ദ്യോകോവിച്ച് സ്വന്തമാക്കിയിരുന്നു.

ആദ്യ രണ്ട് സെറ്റുകള്‍ സ്വന്തമാക്കിയ ദ്യോകോവിച്ച് എന്നാല്‍ മൂന്നാം സെറ്റ് കൈവിട്ടു. നാലാം സെറ്റ് തിരിച്ച് പിടിച്ച് മത്സരവും ഫൈനല്‍ ബര്‍ത്തും ഉറപ്പിക്കുകയായിരുന്നു. മൂന്നാം സെറ്റില്‍ ഒഴുകെ മറ്റു സമയങ്ങളിലെല്ലാം ഫെഡററിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ദ്യോകോവിച്ചിന് കഴിഞ്ഞിരുന്നു.

Story first published: Thursday, January 28, 2016, 17:24 [IST]
Other articles published on Jan 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+