For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കായിക ലോകത്തിന് താല്‍ക്കാലിക ഇടവേള വന്നപ്പോള്‍ എടിപി റാങ്കിങ് ഇങ്ങനെ

ലണ്ടന്‍: കൊറോണ വൈറസിനെത്തുടര്‍ന്ന് കായിക മേഖല സ്തംഭിച്ചിരിക്കുകയാണ്. എല്ലാ മത്സരങ്ങളും ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ ഏപ്രില്‍ ഏഴ് വരെയാണ് ടെന്നിസ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ അത് ഇനിയും നീളാന്‍ സാധ്യതയേറെയാണ്. ടെന്നിസ് മത്സരങ്ങള്‍ക്ക് താല്‍ക്കാലിക ബ്രേക്ക് വീഴുമ്പോള്‍ നിലവിലെ പുരുഷ എടിപി റാങ്കിങ് ഒന്ന് പരിശോധിക്കാം.

സെര്‍ബിയന്‍ സൂപ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചാണ് നിലവിലെ റാങ്കിങ്ങില്‍ തലപ്പത്തുള്ളത്. 17 ഗ്രാന്റ്സ്ലാം കിരീടം ഉള്‍പ്പെടെ 79 കിരീടങ്ങള്‍ സ്വന്തമായുള്ള ജോക്കോവിച്ച് 10, 220 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 2019ലെ വിംബിള്‍ഡണും ഓസ്‌ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കിയ ജോക്കോവിച്ച് 2020ലെ ഓസ്‌ട്രേലിയന്‍ ഓപ്പണും സ്വന്തം പേരിലാക്കി. 32കാരനായ താരംസമീപകാലത്തായി മിന്നും ഫോണിലാണുള്ളത്. സ്പാനിഷ് താരം റാഫേല്‍ നദാലാണ് രണ്ടാം സ്ഥാനത്ത്. 33കാരനായ നദാല്‍ 9850 പോയിന്റോടെയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇടയ്ക്കിടെ ഉണ്ടാകുന്ന പരുക്ക് താരത്തിന് കടുത്ത തിരിച്ചടി നല്‍കുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ നദാലിന്റെ പേരില്‍ 19 ഗ്രാന്റ്സ്ലാം കിരീടമുള്‍പ്പെടെ 85 കിരീടങ്ങളുണ്ട്. അവസാന സീസണില്‍ രണ്ട് ഗ്രാന്റ്സ്ലാം കിരീടം നദാല്‍ സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലുമാണ് നദാലിന്റെ തകര്‍പ്പന്‍ പ്രകടനം.

novak-djokovic

എന്നാല്‍ 2020ല്‍ പരിക്ക് നദാലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമാണ് മൂന്നാം സ്ഥാനത്തുള്ളത്. 7045 പോയിന്റാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 26കാരനായ താരത്തിന്റെ കരിയറിലെ ഉയര്‍ന്ന റാങ്കിങ്ങാണിത്. അവസാന സീസണിലെ ഫ്രഞ്ച് ഓപ്പണിലെ റണ്ണേഴ്‌സപ്പായിരുന്നു. റാഫേല്‍ നദാലിനോട്ാണ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ തോറ്റത്. 2020ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും തീം കളിച്ചിരുന്നു. ഇതുവരെ ഗ്രാന്റ്സ്ലാം കിരീടം നേടാന്‍ താരത്തിനായിട്ടില്ല. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ നാലാം സ്ഥാനത്താണ്. പരിക്ക് നല്‍കിയ തിരിച്ചടിയാണ് ഫെഡററെ നാലാം സ്ഥാനത്തേക്കെത്തിച്ചത്. 38 കാരനായ താരത്തിന് 6630 പോയിന്റാണുള്ളത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ഫെഡറര്‍ക്ക് അവസാന സീസണില്‍ കിരീടങ്ങളൊന്നും നേടാന്‍ സാധിച്ചിട്ടില്ല. 20 ഗ്രാന്റ്സ്ലാം കിരീടം ഉള്‍പ്പെടെ 103 കിരീടങ്ങളാണ് ഫെഡറര്‍ കരിയറില്‍ നേടിയെടുത്തത്. 5890 പോയിന്റുള്ള ഡാനില്‍ മെദവ്‌ദേവ്, 4745 പോയിന്റുള്ള സ്റ്റിഫാനോസ് ടിസ്റ്റിപാസ്, 3630 പോയിന്റുള്ള അലക്‌സാണ്ടര്‍ സെറേവ് എന്നിവരാണ് യഥാക്രമം അഞ്ച് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളിലുള്ളത്.

വനിതാ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ 23കാരി ആഷ്‌ളി ബാര്‍ട്ടിയാണ് ഒന്നാം സ്ഥാനത്ത്. 8717 പോയിന്റാണ് ബാര്‍ട്ടിക്കുള്ളത്. 6076 പോയിന്റുള്ള റൊമേനിയയുടെ സിമോണ ഹാലപ്പ്, 5205 പോയിന്റുള്ള ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌ക്കോവ, 4590 പോയിന്റുള്ള അമേരിക്കയുടെ സോഫിയ കെനിന്‍, 4580 പോയിന്റുള്ള ഉക്രയിന്റെ എലിന സിറ്റോലിന എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്.

Story first published: Friday, March 20, 2020, 9:25 [IST]
Other articles published on Mar 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+