വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; നൊവാക് ജോക്കോവിച്ച് യുഎസ്ഓപ്പണില്‍ കളിക്കും

ന്യൂയോര്‍ക്ക്: കോവിഡ് 19 പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഒട്ടുമിക്ക കായിക മത്സരങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം ഗ്രാന്റ്സ്ലാം ടെന്നിസ് പോരാട്ടങ്ങളും പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ മാസം ആരംഭിക്കാനിരിക്കുന്ന യുഎസ് ഓപ്പണില്‍ നിന്ന് കൊറോണ ഭയത്തെത്തുടര്‍ന്ന് പല താരങ്ങളും പിന്മാറിയപ്പോഴും ടൂര്‍ണമെന്റ് കളിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സെര്‍ബിന്‍ സൂപ്പര്‍ താരവും നിലവിലെ ഒന്നാം നമ്പര്‍ താരവുമായ നൊവാക് ജോക്കോവിച്ച്.

ട്വിറ്ററിലൂടെയാണ് ജോക്കോവിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വര്‍ഷം നടക്കുന്ന വെസ്‌റ്റേണ്‍ ആന്റ് സൗത്തേണ്‍ ഓപ്പണും യുഎസ് ഓപ്പണും കളിക്കുമെന്ന കാര്യം സന്തോഷത്തോടെ ഞാന്‍ സ്ഥിരീകരിക്കുന്നുവെന്നാണ് ജോക്കോവിച്ച് ട്വിറ്ററില്‍ കുറിച്ചത്. 17 തവണ ഗ്രാന്റ്സ്ലാം കിരീടം ചൂടിയിട്ടുള്ള ജോക്കോവിച്ച് ഈ മാസം 15ന് ന്യൂയോര്‍ക്കില്‍ എത്തിച്ചേരും. ആഗസ്റ്റ് 31നാണ് യുഎസ് ഓപ്പണ്‍ ആരംഭിക്കുന്നത്.

novakdjokovic

എല്ലാ പ്രതിസന്ധികള്‍ക്കിടയില്‍ നിബന്ധനകളോടെ മത്സരിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണെങ്കിലും വീണ്ടും മത്സരിക്കുന്നതില്‍ ആവേശവാനാണെന്നും ജോക്കോവിച്ച് പറഞ്ഞു. താരങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി നിരവധി കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കോവിഡിന്റെ നിയമങ്ങളെക്കുറിച്ച് ഇപ്പോള്‍ ബോധവാനാണെന്നും പുതിയ സാഹചര്യത്തിനായി തയ്യാറാകാന്‍ കഠിന പരിശീലനം നടത്തുകയാണെന്നും പൂര്‍ണമായും രോഗമുക്തനായെന്ന് പരിശോധനയിലൂടെ മനസിലാക്കിയ ശേഷമാണ് ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്താന്‍ തയ്യാറെടുക്കുന്നതെന്നും ജോക്കോവിച്ച് പറഞ്ഞു.

നേരത്തെ ജൂണില്‍ ചാരിറ്റി മത്സരം കളിച്ച ജോക്കോവിച്ചിന് കോവിഡിന് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ടൂര്‍ണമെന്റില്‍ പങ്കെടുത്തതിനും നിരവധി താരങ്ങള്‍ക്ക് കോവിഡ് പടര്‍ന്നതിനും ജോക്കോവിച്ചിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ജോക്കോവിച്ച് ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു. ജോക്കോവിച്ചിന്റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇരുവരും പിന്നീട് രോഗമുക്തരായി.

33കാരനായ ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എട്ട് തവണയും,വിംബിള്‍ഡണ്‍ അഞ്ച് തവണയും ഫ്രഞ്ച് ഓപ്പണ്‍ ഒരു തവണയും യുഎസ് ഓപ്പണ്‍ മൂന്ന് തവണയുമാണ് നേടിയത്. സൂപ്പര്‍ താരം റാഫേല്‍ നദാലും വനിതാ ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ളി ബാര്‍ട്ടിയും ഇത്തവണത്തെ യുഎസ് ഓപ്പണില്‍ കളിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണമാണ് താരങ്ങള്‍ക്കായി ഒരുക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം മറ്റുള്ളവരുമായി ഇടപഴകുന്നതിനും കോര്‍ട്ടിലെ റൂമുകളും ഷവറും മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Story first published: Friday, August 14, 2020, 11:26 [IST]
Other articles published on Aug 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X