വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഖത്തര്‍ ഓപ്പണ്‍: ജോകോവിച്ചിന് ഞെട്ടിക്കുന്ന തോല്‍വി... സെമി ഫൈനലില്‍ അടിതെറ്റി

ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് ജോക്കോ പരാജയപ്പെട്ടത്

By Manu

ദോഹ: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ചിന് ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഞെട്ടിക്കുന്ന തോല്‍വി. സെമി ഫൈനലിലാണ് ജോക്കോയ്ക്കു അപ്രതീക്ഷിത പരാജയം നേരിട്ടത്. സ്പാനിഷ് താരം റോബര്‍ട്ടോ ബോസ്റ്റിസ്റ്റ അഗ്യുട്ട് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു സെര്‍ബിന്‍ സൂപ്പര്‍ താരത്തെ വീഴ്ത്തുകയായിരുന്നു. സ്‌കോര്‍: 3-6, 7-6, 6-4. മല്‍സരം രണ്ടു മണിക്കൂറും 35 മിനിറ്റും നീണ്ടുനിന്നു. ആദ്യ സെറ്റ് അനായാസം കൈക്കലാക്കിയ ശേഷമാണ് ജോക്കോവിച്ച് സീസണിലെ ആദ്യ തോല്‍വിയിലേക്കു വീണത്.

1

ഫൈനലില്‍ ചെക്ക് റിപബ്ലിക്ക് താരം തോമസ് ബെര്‍ഡിച്ചിനെയാണ് 30കാരനായ അഗ്യൂട്ട് നേരിടുക. മറ്റൊരു സെമിയില്‍ നാലാം സീഡായ ഇറ്റലിയുടെ മാര്‍ക്കോ സെക്കിനാറ്റോയെയാണ് ബെര്‍ഡിച്ച് 7-6, 6-3നു തുരത്തിയത്. ജോക്കോവിച്ചെനെതിരേ നേടിയ അവിസ്മരണീയ വിജയം ജീവിതകാലം മുഴുവന്‍ താന്‍ ഓര്‍മിക്കുമെന്ന് മല്‍സരശേഷം ലോക 24ാം റാങ്കുകാരനായ അഗ്യൂട്ട് പറഞ്ഞു. ഇതുപോലെ മറ്റൊരിക്കലും താന്‍ സന്തോഷിച്ചിട്ടില്ലെ്ന്നും താരം കൂട്ടിച്ചേര്‍ത്തു.

സ്ലെഡ്ജിങിന്റെ ലക്ഷ്യം, പ്രകോപനമല്ല!!, മറ്റൊന്ന്... എല്ലാം വെളിപ്പെടുത്തി റിഷഭ് പന്ത് സ്ലെഡ്ജിങിന്റെ ലക്ഷ്യം, പ്രകോപനമല്ല!!, മറ്റൊന്ന്... എല്ലാം വെളിപ്പെടുത്തി റിഷഭ് പന്ത്

ജോക്കോയ്‌ക്കെതിരായ സെമി ഫൈനല്‍ അവിശ്വസനീയമായിരുന്നു. ഇതുപോലൊരു പ്രകടനം നടത്തുന്നതിനു വേണ്ടിയാണ് താന്‍ ഓരോ ദിവസവും കഠിനാധ്വാനം ചെയ്തു കൊണ്ടിരുന്നത്. ഇത്രയും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുകയെന്നത് എളുപ്പമല്ലെന്നു അറിയാം. അതുകൊണ്ടാണ് ജോക്കോവിച്ച് ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നതന്നെും അഗ്യൂട്ട് വിശദമാക്കി.

Story first published: Saturday, January 5, 2019, 15:52 [IST]
Other articles published on Jan 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X