വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സൂപ്പര്‍ ഫൈനല്‍; നദാലിനെതിരെ ദ്യോക്കോവിച്ച്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് പുരുഷ സിംഗിള്‍സില്‍ സൂപ്പര്‍ താരങ്ങളുടെ ഫൈനലിന് അരങ്ങൊരുങ്ങി. സ്‌പെയിനിന്റെ റാഫേല്‍ നദാലും സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും തമ്മിലാണ് കലാശക്കളി. രണ്ടാം സെമിയില്‍ ലൂക്കാസ് പൗലിയെ 6-0, 6-2, 6-2 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് ഫൈനല്‍ ഉറപ്പാക്കിയത്. നേരത്തെ ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ച് നദാല്‍ ഫൈനലിലെത്തിയിരുന്നു.

novak

ഫൈനലിലെത്തിയപ്പോഴെല്ലാം കിരീടം നേടിയ ചരിത്രമുള്ള ദ്യോക്കോവിച്ച് ഇക്കുറിയും അത് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍, മികച്ച ഫോമില്‍ കളിക്കുന്ന നദാലിനെതിരെ ജയം അത്ര എളുപ്പമാകില്ല. ഇരു താരങ്ങളും ഫൈനലിലെത്തിയത് ആധികാരിക വിജയങ്ങള്‍ സ്വന്തമാക്കിയാണ്. അതുകൊണ്ടുതന്നെ മെല്‍ബണിലെ ഫൈനല്‍ തീപാറുമെന്നുറപ്പ്. ആറു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായിരുന്ന താരമാണ് ദ്യോക്കോവിച്ച്. നദാല്‍ ആവട്ടെ 2009ന് ശേഷം ആദ്യമായി കിരീടനേട്ടം സ്വപ്‌നം കാണുന്നു.

ഗ്രീന്‍ഫീല്‍ഡില്‍ വീണ്ടും ഇന്ത്യ... ഇംഗ്ലീഷുകാരെ തല്ലിയോടിച്ച് രഹാനെയും സംഘവുംഗ്രീന്‍ഫീല്‍ഡില്‍ വീണ്ടും ഇന്ത്യ... ഇംഗ്ലീഷുകാരെ തല്ലിയോടിച്ച് രഹാനെയും സംഘവും

സെമിയില്‍ എതിരാളിക്ക് ഒരു സെറ്റില്‍പോലും ദ്യോക്കോവിച്ചിന് ഭീഷണിയാകാനായില്ല. മൂന്ന് സെറ്റിലും സെര്‍ബിയന്‍ താരം തകര്‍പ്പന്‍ കളിയാണ് കാഴ്ചവെച്ചത്. നദാല്‍ സിറ്റ്‌സിപാസ് മത്സരത്തിലെന്നപോലെ ആരാധകരെ നിരാശപ്പെടുന്നതായിരുന്നു രണ്ടാം സെമിഫൈനല്‍ മത്സരവും. ഒരു ഗ്രാന്‍ഡസ്ലാം സെമിഫൈനലിന്റെ നിലവാരത്തിലേക്ക് രണ്ട് മത്സരങ്ങളും ഉയര്‍ന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഞായറാഴ്ചയാണ് നദാല്‍ ദ്യോക്കോവിച്ച് ഫൈനല്‍ പോരാട്ടം.

Story first published: Friday, January 25, 2019, 17:30 [IST]
Other articles published on Jan 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X