വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണ്‍; ഒന്നാം റൗണ്ടില്‍ രക്ഷപ്പെട്ട് സെറീന, അനായാസം കടന്ന് നദാലും ദ്യോക്കോവിച്ചും

പാരീസ്: ഫ്രഞ്ച് ഓപ്പണ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ സെറീന വില്യംസ്, നൊവാക് ദ്യോക്കോവിച്ച്, റാഫേല്‍ നദാല്‍ എന്നിവര്‍ ജയിച്ചുകയറി. അതേസമയം, കരോലിനെ വോസ്‌നിയാസ്‌കി ആദ്യ റൗണ്ടില്‍ പുറത്തായി. റഷ്യയുടെ 83-ാം റാങ്കുകാരി വിറ്റാലിയ ഡിയാചെങ്കോയോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം. സ്‌കോര്‍ 2-6, 6-1, 6-0. അമ്മയായശേഷവും കളിക്കളത്തില്‍ സജീവമായ സെറീന കരിയറിലെ 800-ാം വിജയമാണ് കളിമണ്‍ കുറിച്ചത്.

വോണിന്റെ പ്രവചനം... ഇത് വെറുംവാക്കല്ല, കിരീടം അവരല്ലാതെ മറ്റാരും നേടില്ല!!

പുരുഷവിഭാഗത്തില്‍ അനായാസ വിജയവുമായാണ് നദാല്‍ രണ്ടാം റൗണ്ടിലെത്തിയത്. യോഗ്യതാ റൗണ്ട് കടന്നെത്തിയ ജര്‍മന്‍ താരം യാനിക് ഹാഫ്മന്‍ നദാലിന് മുന്നില്‍ പൊരുതാതെ കീഴടങ്ങി. സ്‌കോര്‍ 6-2, 6-1, 6-3. 11 തവണ ഫ്രഞ്ച് ഓപ്പണില്‍ ചാമ്പ്യനായ നദാല്‍ ഇത്തവണയും എതിരാളികള്‍ക്ക് കടുത്ത ഭീഷണിയായിരിക്കുമെന്ന് തെളിയിക്കുന്നതായിരുന്നു ആദ്യ മത്സരം.

serenawilliams

ടോപ് സീഡ് നൊവാക് ദ്യോക്കോവിച്ച് പോളണ്ട് താരം ഹുബര്‍ട്ട് ഹര്‍ക്കാസിനെ 6-4, 6-2, 6-2 എന്ന സ്‌കോറിനും പരാജയപ്പെടുത്തി. ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം കിരീടം ലക്ഷ്യമിടുന്ന ദ്യോക്കോവിച്ച് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മറ്റൊരു മത്സരത്തില്‍ ഡൊമനിക് തീം ടോമി പോളിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4, 4-6, 7-6, 6-2. വനിതാ വിഭാഗത്തില്‍ വോസ്‌നിയാസ്‌കി, വെറോണിക്കയോട് 6-0, 3-6, 3-6 എന്ന സ്‌കോറിന് തോറ്റു.

Story first published: Tuesday, May 28, 2019, 9:03 [IST]
Other articles published on May 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X