വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിയാമി ഓപ്പണ്‍: ജോക്കോവിച്ചിനെ പുറത്താക്കി ബൗറ്റിസ്റ്റ, ടിയാഫോയി പ്രീ ക്വാര്‍ട്ടറില്‍

മിയാമി: മിയാമി ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് പുറത്ത്. വാശിയേറിയ നാലാം റൗണ്ട് പോരാട്ടത്തില്‍ സ്‌പെയിനിന്റെ 25ാം റാങ്കുകാരനായ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗൂട്ടാണ് ജോക്കോവിച്ചിനെ മുട്ടുകുത്തിച്ചത്. ആദ്യ സെറ്റില്‍ അനായാസ ജയം നേടിയ ജോക്കോവിച്ച് പിന്നീടുള്ള രണ്ട് സെറ്റും നഷ്ടപ്പെടുത്തുകയായിരുന്നു. ഗംഭീരമായിരുന്നു ജോക്കോവിച്ചിന്റെ തുടക്കം. 33 മിനുട്ട് നീണ്ട ആദ്യ സെറ്റില്‍ 6-1 എന്ന സ്‌കോറിന് അനായാസമായി വിജയം സ്വന്തമാക്കി.

novakdjokovic

എന്നാല്‍ പിന്നീടങ്ങോട്ട് കോര്‍ട്ട് ബൗറ്റിസ്റ്റ് കൈയടക്കി.ഒരു മണിക്കൂറും 13 മിനുട്ടും നീണ്ട രണ്ടാം സെറ്റില്‍ അവസാന നിമിഷം വരെ ജോക്കോവിച്ച് പൊരുതിയെങ്കിലും 7-5ന് സെറ്റ് ബൗറ്റിസ്റ്റ നേടി. നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ ജോക്കോവിച്ചിന് പ്രതിഭയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാതെ വന്നതോടെ 6-3ന് സെറ്റും ജയവും ബൗറ്റിസ്റ്റ സ്വന്തമാക്കി. ആറ് തവണ മിയാമി ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള താരമാണ് ജോക്കോവിച്ച്.

ഐപിഎല്‍ കാണാനെത്തിയ ആളെ കണ്ട് ഞെട്ടി ആരാധകര്‍; നീന്തല്‍ ഇതിഹാസം മൈക്കിള്‍ ഫെല്‍പ്‌സ് ഐപിഎല്‍ കാണാനെത്തിയ ആളെ കണ്ട് ഞെട്ടി ആരാധകര്‍; നീന്തല്‍ ഇതിഹാസം മൈക്കിള്‍ ഫെല്‍പ്‌സ്

പുരുഷ സിംഗിള്‍സിലെ മറ്റൊരു മത്സരത്തില്‍ അമേരിക്കയുടെ ഫ്രാന്‍സ് ടിയാഫോയി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ടിയാഫോയിയുടെ ജയം. 57 മിനുട്ട് നീണ്ടുനിന്ന ആദ്യ സെറ്റില്‍ 7-5ന് ടിയാഫോയി ജയിച്ചപ്പോള്‍ രണ്ടാം സെറ്റ് ഒരു മണിക്കൂറും 13 മിനുട്ടും നീണ്ടു. ടൈ ബ്രേക്കറിലേക്ക് നീണ്ട ആവേശത്തിനൊടുവില്‍ 7-6ന് ജയം ടിയാഫോയി സ്വന്തമാക്കി.റഷ്യയുടെ കെവിന്‍ ആന്‍ഡേഴ്‌സണും പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു. അമേരിക്കയുടെ ജോര്‍ദാന്‍ തോംസണെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെവിന്‍ കീഴടക്കിയത്. ഒരു മണിക്കൂറും 54 മിനുട്ടും നീണ്ട മത്സരത്തില്‍ 7-5,7-5 എന്ന സ്‌കോറിനായിരുന്നു കെവിന്റെ ജയം.

Story first published: Wednesday, March 27, 2019, 12:54 [IST]
Other articles published on Mar 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X