Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഡ്രിഡ് ഓപ്പണ്‍; സിറ്റ്‌സിപാസിനെ വീഴ്ത്തി ദ്യോക്കോവിച്ച് ചാമ്പ്യന്‍, വനിതകളില്‍ കികി ബെര്‍ട്ടന്‍സ്

മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് ചാമ്പ്യനായി. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ 6-3, 6-4 എന്ന സ്‌കോറിനാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തില്‍ ഡച്ച് താരം കികി ബെര്‍ട്ടന്‍സ് സിമോണ ഹാലപ്പിനെ 6-4, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചും ചാമ്പ്യനായി.

novak djokovic kiki bertens

ജയത്തോടെ റാഫേല്‍ നദാലിന്റെ 33 തവണ മാസ്റ്റേഴ്‌സ് ചാമ്പ്യനെന്ന നേട്ടത്തിനൊപ്പമെത്തി ദ്യോക്കോവിച്ച്. മൂന്നാം തവണയും മാഡ്രഡിലെ ക്ലേ കോര്‍ട്ടില്‍ കിരീടമുയത്തിയ ദ്യോക്കോവിച്ച് എതിരാളിക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നദാലിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ സിറ്റ്‌സിപാസിനെ ഫൈനലില്‍ മികവ് ആവര്‍ത്തിക്കാനയില്ല. ആത്മവിശ്വാസമുയര്‍ത്തുന്നതിന് ഈ വിജയം അനിവാര്യമായിരുന്നെന്ന് മത്സരശേഷം ദ്യോക്കോവിച്ച് പ്രതികരിച്ചു.

വനിതാ വിഭാഗത്തില്‍ നവോമി ഒസാക്കയെ മറികടന്ന് ലോക ഒന്നാം നമ്പറാകാനുള്ള അവസരമാണ് സിമോണ ഹാലപ്പിന് നഷ്ടമായത്. ബെര്‍ട്ടന്‍സിനാകട്ടെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് മാഡ്രിഡിലെ കിരീടധാരണം. രണ്ട് സെറ്റിലും ഹാലപ്പിന് എതിരാളിയെ മറികടക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും മുതലെടുക്കാനായില്ല.

Story first published: Monday, May 13, 2019, 9:34 [IST]
Other articles published on May 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+