Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണ ഓപ്പണ്‍: നദാല്‍-ജോകോവിച്ച് സൂപ്പര്‍ പോരില്ല; 140ാം റാങ്കുകാരന് മുന്നില്‍ ജോകോവിച്ച് വീണു

ബാഴ്‌സലോണ: റാഫേല്‍ നദാല്‍-നൊവാക് ജോകോവിച്ച് സൂപ്പര്‍ പോര് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശ. ബാഴ്‌സലോണ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നദാല്‍-ജോകോവിച്ച് ക്ലാസിക്ക് പോര് പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിത അട്ടിമറി വില്ലനായി മാറി. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ ജോകോവിച്ചാണ് അട്ടിമറി തോല്‍വിയോടെ പുറത്തായത്. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ജോകോവിച്ചിനെ റാങ്കിങില്‍ തന്നേക്കാള്‍ ഏറെ പിന്നിലുള്ള സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസനാണ് അട്ടിമറിച്ചത്.

ടൂര്‍ണമെന്റിലെ രണ്ടാംറൗണ്ടിലായിരുന്നു 140ാം റാങ്കുകാരനായ ക്ലിസന്‍ ജോകോവിച്ചിനെ ഞെട്ടിച്ചത്. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു നിലവില്‍ ലോക റാങ്കിങില്‍ 12ാം സ്ഥാനത്തുള്ള ജോകോവിച്ചിനെ ക്ലിസന്‍ വീഴ്ത്തിയത്. ആദ്യസെറ്റ് 6-2ന് കൈക്കലാക്കിയ ക്ലിസന്‍ ജോകോവിച്ചിന് മുന്നറിയിപ്പു നല്‍കി. പക്ഷേ, തിരിച്ചുവന്ന ജോകോവിച്ച് 6-1ന് രണ്ടാം സെറ്റ് പിടിച്ചു. എന്നാല്‍, നിര്‍ണായക മൂന്നാം സെറ്റില്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിലെ കിരീട വേട്ടക്കാരനായിരുന്ന ജോകോവിച്ചിനെ നിഷ്പ്രഭനാക്കി 3-6ന്റെ വിജയം ക്ലിസന്‍ ആഘോഷിക്കുകയായിരുന്നു. ഇതോടെ ബാഴ്‌സലോണ ഓപ്പണ്‍ കിരീടം ജോകോവിച്ചിന് വീണ്ടും അന്ന്യമായി മാറി. കരിയറില്‍ ഇതുവരെ ബാഴ്‌സലോണ ഓപ്പണിന്റെ ഫൈനലിലെത്താന്‍ പോലും ജോകോവിച്ചിനായിട്ടില്ല. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ ഫെലിസിയാനോ ലോപസാണ് ക്ലിസന്റെ എതിരാളി.

rafael

അതേസമയം, ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യംവയ്ക്കുന്ന ലോക ഒന്നാം നമ്പര്‍ താരമായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ വിജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. നാട്ടുകാരനും ലോക 77ാം റാങ്കുകാരനുമായ റോബര്‍ട്ടോ കാര്‍ബല്ലസിനെയാണ് ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ടില്‍ നദാല്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കളിമണ്‍ കോര്‍ട്ടിലെ രാജാവായി അറിയപ്പെടുന്ന നദാലിന്റെ വിജയം. സ്‌കോര്‍: 6-4, 6-4. പ്രീക്വാര്‍ട്ടറില്‍ നാട്ടുകാരനായ ഗാര്‍ഷ്യ ലോപസാണ് നദാലിന്റെ എതിരാളി. 10 തവണ കിരീടം നേടിയ നദാലിന്റെ പേരിലാണ് ബാഴ്‌സലോണ ഓപ്പണ്ണില്‍ ഏറ്റവും കൂടുതല്‍ തവണ ചാംപ്യനായ റെക്കോഡ്.

Story first published: Thursday, April 26, 2018, 12:56 [IST]
Other articles published on Apr 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+