Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോബി ബ്രയന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് ദ്യോക്കോവിച്ച്

മെല്‍ബണ്‍: ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റിന്റെ വിയോഗത്തെക്കുറിച്ച് സംസാരിക്കവെ പൊട്ടിക്കരഞ്ഞ് ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ച്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയിലെത്തിയശേഷം നടന്ന അഭിമുഖത്തിനിടെയായിരുന്നു കോര്‍ട്ടില്‍വെച്ച് ദ്യോക്കോവിച്ചിന് വാക്കുകള്‍ നഷ്ടമായത്. കോബിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന, കോബിയുടെ ജഴ്‌സി നമ്പര്‍ പതിപ്പിച്ച ഷര്‍ട്ടാണ് ദ്യോക്കോവിച്ച് ധരിച്ചിരുന്നത്.

എക്കാലത്തേയും മികച്ച കായികതാരമാണ് കോബിയെന്ന് ദ്യോക്കോവിച്ച് പറഞ്ഞു. അദ്ദേഹം എനിക്കും ലോകമെങ്ങുമുള്ളവര്‍ക്കും പ്രചോദനമായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കോബിയുമായി അടുത്ത ബന്ധം സൂക്ഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. എപ്പോഴാണ് തനിക്ക് ഉപദേശം വേണ്ടിയിരുന്നത് അപ്പോഴെല്ലാം പിന്തുണയുമായി കോബി ഒപ്പമുണ്ടായിരുന്നതായും ദ്യോക്കോവിച്ച് പറഞ്ഞു.

novakdjokovic

കഴിഞ്ഞദിവസമാണ് എക്കാലത്തേയും മികച്ച ബാസ്‌ക്കറ്റ്‌ബോള്‍ താരമായി വിലയിരുത്തപ്പെടുന്ന കോബി ബ്രയന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിക്കുന്നത്. മകള്‍ ജിയാനയും ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴുപേരും അപകടത്തില്‍ മരിച്ചു. ലോകമെങ്ങുമുള്ള കായിക താരങ്ങള്‍ക്ക് പ്രചോദനമായിരുന്ന കോബിയുടെ അപ്രതീക്ഷിത വിയോഗം കായിക ലോകത്തിന് തീരാനഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. പ്രമുഖ താരങ്ങളെല്ലാം കോബിക്ക് അന്ത്യോപചാരം അര്‍പ്പിച്ചു.

Story first published: Wednesday, January 29, 2020, 9:34 [IST]
Other articles published on Jan 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+