Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറെയെ തകര്‍ത്ത് ദ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍; കരിയര്‍ ഗ്രാന്‍ഡ് സ്ലാം

പാരീസ്: കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ തുടരുന്ന ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായി. ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മറെയെ വീഴ്ത്തിയാണ് ദ്യോക്കോവിച്ച് തന്റെ 12ാം ഗ്രാന്‍ഡ് സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 3-6, 6-1, 6-2, 6-4.

ആദ്യതവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയ മറെയ്ക്ക് ആദ്യ സെറ്റിലൊഴികെ കളിയില്‍ മേധാവിത്വം പുലര്‍ത്താന്‍ കഴിഞ്ഞില്ല. ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കി മറെ മികച്ച പ്രതീക്ഷ പുലര്‍ത്തിയെങ്കിലും അടുത്ത മൂന്നു സെറ്റുകളും ജോക്കോവിച്ച് സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്‌റിങ്കയെ വീഴ്ത്തിയാണ് മറെ ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ കലാശപ്പോരാട്ടത്തിന് ഇടംനേടിയത്.

novak-djokovic-french-open-final

ഇതാദ്യമായാണ് ദ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ നേടുന്നത്. ഇതോടെ കരിയര്‍ ഗ്രാന്‍സ്ലാം എന്ന പദവി കൂടി ലോക ഒന്നാംനമ്പറിന് സ്വന്തമായി. കഴിഞ്ഞവര്‍ഷം ഫൈനലില്‍ വാവ്‌റിങ്കയോട് തോറ്റ ദോക്കോവിച്ചിന് മനോഹരമായ സ്വപ്‌നസാക്ഷാത്കാരംകൂടിയായി ഫ്രഞ്ച് ഓപ്പണ്‍ വിജയം.

നേരത്തെ രണ്ടുതവണ റാഫേല്‍ നാദാലിനോട് റൊളാന്‍ഡ് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ പരാജയപ്പെട്ടിരുന്നു ദോക്കോവിച്ച്. കരിയറിലെ കിട്ടാക്കനിയായി മാറിയ ഫ്രഞ്ച് ഓപ്പണ്‍ ഒടുവില്‍ സെര്‍ബിയന്‍ സ്വന്തമാക്കുകകതന്നെ ചെയ്തു.

Story first published: Monday, June 6, 2016, 8:38 [IST]
Other articles published on Jun 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+