വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ ഫൈനലില്‍ ദ്യോക്കോവിച്ച് ചാമ്പ്യന്‍; കിരീടം ഏഴാം തവണ

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് പുരുഷ സിംഗിള്‍സില്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് കിരീടം നേടി. സൂപ്പര്‍ താരങ്ങളുടെ ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ദ്യോക്കോവിച്ച് ചാമ്പ്യനായത്. സ്‌കോര്‍ 6-3, 6-2, 6-3. ഫൈനലിന്റെ പോരാട്ടവീര്യത്തിലേക്ക് നദാലിന് ഉയരാന്‍ കഴിയാതിരുന്ന മത്സരത്തില്‍ ദ്യോക്കോവിച്ച് എതിരാളിക്കുമേല്‍ പൂര്‍ണമായും ആധിപത്യം നേടി.

novak

മൂന്നു സെറ്റിലും ദ്യോക്കോവിച്ചിനൊപ്പമെത്താന്‍ നദാലിന് കഴിഞ്ഞില്ല. നദാലിന്റെ തകര്‍പ്പന്‍ പ്രകടനം ഫൈനലില്‍ കാണാനെത്തിയവര്‍ക്ക് നിരാശ ബാക്കിയായി. ഫോമിലായിരുന്ന കാലത്തെ നദാലന്റെ നിഴല്‍ മാത്രമായിരുന്നു മെല്‍ബണില്‍ കാണാനായത്. 28 പിഴവുകളാണ് നദാല്‍ വരുത്തിയത്. മറുവശത്ത് കളിയുടെ എല്ലാ മേഖലയിലും ദ്യോക്കോവിച്ച് മേല്‍ക്കൈ നേടി. ആകെ ഒന്‍പത് അനാവശ്യ പിഴവുകള്‍ മാത്രമാണ് ദ്യോക്കോവിച്ച് വരുത്തിയത്. അഞ്ച് സെറ്റ് പോയന്റുകളും നേടി.

ടീമില്‍ നിലനില്‍ക്കുക എളുപ്പമല്ല, കാരണം അവര്‍; തുറന്നു പറഞ്ഞ് കേദാര്‍ ജാദവ് ടീമില്‍ നിലനില്‍ക്കുക എളുപ്പമല്ല, കാരണം അവര്‍; തുറന്നു പറഞ്ഞ് കേദാര്‍ ജാദവ്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തിയപ്പോഴെല്ലാം കിരീടം നേടിയ ചരിത്രമുള്ള ദ്യോക്കോവിച്ച് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ഏഴാം തവണയാണ് സെര്‍ബിയന്‍ താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനാകുന്നത്. ആകെ 15 ഗ്രന്‍സ്ലാം കിരീടം നേടിയപ്പോള്‍ ഏഴു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി പുതിയ റെക്കോര്‍ഡും ലോക ഒന്നാം നമ്പര്‍ സ്വന്തമാക്കി. നദാലിനൊപ്പമെത്താന്‍ ദ്യോക്കോവിച്ച് രണ്ട് ഗ്രാന്‍സ്ലാം കൂടി മതിയാകും. അഞ്ചെണ്ണം നേടിയാല്‍ റോജര്‍ ഫെഡറര്‍ക്കൊപ്പവുമെത്താം.

Story first published: Sunday, January 27, 2019, 16:45 [IST]
Other articles published on Jan 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X