Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എടിപി ടൂര്‍ ഫൈനല്‍സ്; ദ്യോക്കോവിച്ചിനും സ്വെരേവിനും ജയം, സിലിച്ചിന് തോല്‍വി

ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനും ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിനും വിജയം. അമേരിക്കയുടെ ജോണ്‍ ഇസ്‌നറെ 6-4, 6-3 എന്നിങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ദ്യോക്കോവിച്ച് തോല്‍പപ്പിച്ചത്. രണ്ടാം റൗണ്ടില്‍ സ്വെരേവ് ആണ് ദ്യോക്കോവിച്ചിന്റെ എതിരാളി. ക്രൊയേഷ്യയുടെ മരിയന്‍ സിലിച്ചിനെ സ്വെരേവ് 7-6(7-5), 7-6(7-1) എന്ന സ്‌കോറിനും തോല്‍പ്പിച്ചു.

novak

ആദ്യ സെറ്റില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ദ്യോക്കോവിച്ചിന്റേത്. സ്വന്തം സര്‍വില്‍ ആകെ നാലു പോയന്റുകള്‍ മാത്രമാണ് ദ്യോക്കോവിച്ചിന് നഷ്ടമായത്. സെര്‍വുകളില്‍ കാട്ടിയ നിയന്ത്രണം തന്നെയാണ് താരത്തിന്റെ ജയം എളുപ്പമാക്കിയതും. രണ്ടാം സെറ്റിലും എതിരാള്‍ക്കുമേല്‍ മേധാവിത്വം കാട്ടാന്‍ സെര്‍ബിയന്‍ താരത്തിന് കഴിഞ്ഞതോടെ വിയര്‍പ്പൊഴുക്കാതെതന്നെ വിജയം ഒപ്പംനിന്നു.

അലക്‌സാണ്ടര്‍ സ്വെരേവും മരിയന്‍ സിലിച്ചും നടന്ന മത്സരത്തില്‍ ഇരു സെറ്റുകളും ടൈബ്രേക്കറിലാണ് അവസാനിച്ചത്. ആദ്യ സെറ്റിലെ ടൈബ്രേക്കറില്‍ സിലിച്ച് പോരാട്ടവീര്യം കാട്ടിയെങ്കില്‍ രണ്ടാം ടൈബ്രേക്കറില്‍ സ്വരേവിന് കാര്യങ്ങള്‍ എളുപ്പമായി. മത്സരം കടുത്തതായിരുന്നെന്നും എന്നാല്‍ അന്തിമ വിജയം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സ്വെരേവ് മത്സരശേഷം പറഞ്ഞു. കഴിഞ്ഞദിവസം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ആദ്യ മത്സരത്തില്‍ ജപ്പാന്‍താരം കെയ് നിഷികോരിയോട് തോറ്റിരുന്നു.

Story first published: Tuesday, November 13, 2018, 11:32 [IST]
Other articles published on Nov 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+