ദ്യോക്കോവിച്ചിന് ദുബായ് ഓപ്പണില്‍ അഞ്ചാം കിരീടം; ഫൈനലില്‍ സിറ്റ്‌സിപാസിനെ വീഴ്ത്തി

ദുബായ്: സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിന് ദുബായ് ഓപ്പണ്‍ കിരീടം. ഇത് അഞ്ചാം തവണയാണ് ദ്യോക്കോവിച്ച് കിരീടനേട്ടത്തിലെത്തുന്നത്. കഴിഞ്ഞദിവസം നടന്ന ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ ദ്യോക്കോവിച്ച് തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 6-4. രണ്ട് സെറ്റിലും എതിരാളിക്ക് അവസരമൊന്നും നല്‍കാതെയായിരുന്നു ലോക ഒന്നാം നമ്പറിന്റെ മുന്നേറ്റം.

തുടക്കത്തില്‍ രണ്ട് താരങ്ങളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. എട്ടാം ഗെയിം ദ്യോക്കോവിച്ച് ബ്രേക്ക് ചെയ്തതോടെ മത്സരം ഏകപക്ഷീയമായി. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍തന്നെ സിറ്റ്‌സിപാസിന്റെ സര്‍വ് ബ്രേക്ക് ചെയ്ത ദ്യോക്കോവിച്ച് കളിയില്‍ മേധാവിത്വം നേടി. പിന്നീട് 3-3ന് ഒപ്പമെത്താന്‍ സിറ്റ്‌സിപാസിന് കഴിഞ്ഞെങ്കിലും തുടരെ രണ്ട് ബ്രേക്കുകള്‍ നേടിയ ദ്യോക്കോവിച്ച് മത്സരവും ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കുകയായിരുന്നു.

ISL; രണ്ടാം സെമിഫൈനല്‍ ആദ്യപാദത്തില്‍ ബെംഗളുരുവും എടികെയും ഇറങ്ങുന്നു

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയമെങ്കിലും മത്സരം കടുത്തതായിരുന്നെന്നാണ് ദ്യോക്കോവിച്ചിന്റെ പ്രതികരണം. നേരത്തെ 2009, 2010, 2011, 2013 വര്‍ഷങ്ങളിലും ദ്യോക്കോവിച്ച് ദുബായില്‍ ചാമ്പ്യനായിരുന്നു. മത്സരജയത്തോടെ കഴിഞ്ഞ 21 കളികളിലും തോറ്റിട്ടില്ലെന്ന ഖ്യാതികൂടി ദ്യോക്കോവിച്ചിന് സ്വന്തമായി. ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഉള്‍പ്പെടെ 18 കളികളില്‍ ദ്യോക്കോവിച്ച് വിജയക്കുതിപ്പ് തുടരുകയാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, March 1, 2020, 11:29 [IST]
Other articles published on Mar 1, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X