Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോകോവിച്ചിന് ആറാം കിരീടം, ജയിക്കാനായി ആന്‍ഡി മറെ ഇനിയും കാത്തിരിക്കണം

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ച് ആറാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം. ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മറയെയാണ് ദ്യോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-1, 7-5, 7-6 (7-3).

ദ്യോകോവിച്ചിന്റെ കരിയറിലെ പതിനൊന്നാം ഗ്രാന്‍സ്ലാം കിരീടമാണിത് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ആറാം കിരീടവും. സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഫെഡററെ കീഴടക്കിയ അതേ മികവ് ഫൈനലിലും ദ്യോകോവിച്ച് തുടര്‍ന്നതോടെ ആന്‍ഡി മറെ ശരിക്കും വെള്ളംകുടിച്ചു.

ആദ്യ സെറ്റില്‍ ദ്യോകോവിച്ച് ഒരു ബ്രേക്ക് പോയിന്റ് വഴങ്ങിയെങ്കിലും പിന്നീട് ആധികാരികമായ കുതിപ്പായിരുന്നു. രണ്ടു വട്ടം മറെയുടെ സെര്‍വ് ബ്രേക്ക് ചെയ്ത് അരമണിക്കൂറിനുള്ളില്‍ ആദ്യ സെറ്റ് സ്വന്തമാക്കാനും ലോക ഒന്നാം നമ്പര്‍ താരത്തിനായി.

ആറാം തമ്പുരാന്‍

ആറാം തമ്പുരാന്‍

കഴിഞ്ഞ വര്‍ഷത്തെ തനിയാവര്‍ത്തനമായി മാറിയ ഫൈനലില്‍ ആന്‍ഡി മുറയെ തോല്‍പ്പിച്ചാണ് ദ്യോകോവിച്ച് ഒാസ്‌ട്രേലിയന്‍ ഓപ്പണിലെ തന്റെ ആറാം കിരീടം നേടിയത്.

റെക്കോഡിന്റെ തോഴന്‍

റെക്കോഡിന്റെ തോഴന്‍

ആറ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കരീടങ്ങള്‍ എന്ന ഓസ്‌ട്രേലിയയുടെ റോയ് എമേഴ്‌സന്റെ റെക്കോഡിനൊപ്പം മെത്താനും ദ്യോകോവിച്ചിന് കഴിഞ്ഞു. താരം പതിനൊന്ന് ഗ്രാന്‍സ്ലാം കരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ദ്യോകോവിച്ചിന്റെ കരീടങ്ങള്‍

ദ്യോകോവിച്ചിന്റെ കരീടങ്ങള്‍

2008ല്‍ ജോ വില്‍ഫ്രഡിനെ തോല്‍പ്പിച്ചാണ് ദ്യോകോവിച്ച് ആദ്യമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുന്നത്. തുടര്‍ന്ന് 2011, 2012, 2013, 2015, 2016 വര്‍ഷങ്ങളില്‍ താരം നേട്ടം ആവര്‍ത്തിക്കുകയായിരുന്നു.

കിരീടത്തില്‍ മുത്തമിടാനാകാതെ ആന്‍ഡി മറെ

കിരീടത്തില്‍ മുത്തമിടാനാകാതെ ആന്‍ഡി മറെ

ആദ്യ കരീടത്തിനായി മെല്‍ബണിലെത്തിയ ആന്‍ഡി മറെ ഇത് അഞ്ചാം തവണയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കടക്കുന്നത്. എന്നാല്‍ ഇതില്‍ നാലു തവണയും അടിയറവ് പറഞ്ഞത് ദ്യോകോവിച്ചിനോടായിരന്നു.

മത്സരം കടുത്തു

മത്സരം കടുത്തു

മത്സരം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആണ് നീണ്ടത്. തോല്‍പ്പിക്കാനായില്ലെങ്കിലും കളി മണിക്കൂറുകളോളം നീണ്ടി എന്നതും രണ്ട് സെറ്റുകള്‍ ടൈബ്രേക്കറില്‍ എത്തിച്ചു എന്നതും ആന്‍ഡി മറെയ്ക്ക് ആശ്വാസം നല്‍കുന്നതാണ്.

തോറ്റെങ്കിലും ആന്‍ഡി മറെയ്ക്കുമുണ്ട് നേട്ടങ്ങള്‍

തോറ്റെങ്കിലും ആന്‍ഡി മറെയ്ക്കുമുണ്ട് നേട്ടങ്ങള്‍

മത്സരം ജയിച്ച് ഒരുപിടി നേട്ടങ്ങള്‍ ദ്യോകോവിച്ച് സ്വന്തമാക്കിയപ്പോള്‍ ആന്‍ഡി മറെയ്ക്കും കിട്ടി ഒരു റെക്കോഡ്. ഇവാന്‍ ലെന്‍ഡലിനു ശേഷം ഒരേ ഗ്രാന്‍സ്ലാം ഫൈനലില്‍ അഞ്ചുതവണ തോല്‍ക്കുന്ന താരമായി ആന്‍ഡി മറെ.

Story first published: Monday, February 1, 2016, 11:34 [IST]
Other articles published on Feb 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+