Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരൊക്കെ കൈവിട്ടാലും ഷറപ്പോവയെ നൈക്കി കൈവിടില്ല, കാരണം?

സ്‌പോര്‍ട്‌സ് ഉപകരണങ്ങളും വസ്ത്രങ്ങളും നിര്‍മിക്കുന്ന പ്രമുഖ ബ്രാന്‍ഡ് ആയ നൈക്കിയും ടെന്നീസ്താരം മരിയ ഷറപ്പോവയും തമ്മില്‍ എന്താണ് ബന്ധം. അന്താരാഷ്ട്ര മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇത്. മരുന്നടിച്ചെന്ന് തെളിഞ്ഞിട്ടും ഷറപ്പോവയുമായുള്ള കരാര്‍ തുടരാനുള്ള നൈക്കിയുടെ തീരുമാനമാണ് ബിസിനസ് മാനേജ്‌മെന്റുകളെയും മാധ്യമങ്ങളെയും അമ്പരപ്പിച്ചത്.

സാധാരണ രീതിയില്‍ ഇത്തരം മോശം സാഹചര്യത്തില്‍പ്പെട്ട് ബ്രാന്‍ഡ് അംബാസഡര്‍മാര്‍ കുഴപ്പത്തിലാകുമ്പോള്‍ കരാറുകള്‍ അവസാനിപ്പിക്കുകയാണ് കമ്പനി മാനേജ്‌മെന്റുകള്‍ ചെയ്യുന്നത്. അങ്ങിനെ ചെയ്യാതിരുന്നാല്‍ അത് ബ്രാന്‍ഡിന് ചീത്തപ്പേരുണ്ടാക്കുമെന്നും വിപണിയില്‍ തിരിച്ചടിയാകുമെന്നും ഉറപ്പാണ്.

mariasharapova-wimb

ഉത്തേജകമരുന്നടിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഷറപ്പോവയെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ രണ്ടുവര്‍ഷത്തേക്ക് വിലക്കിയിരുന്നു. എന്നാല്‍, വിലക്കുവന്നെങ്കിലും ഷറപ്പോവയുമായുള്ള കരാര്‍ തുടരാനാണ് നൈക്കിയുടെ തീരുമാനം. നേരത്തെ പല ബ്രാന്‍ഡുകളും ഷറപ്പോവയുമായുള്ള കരാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഇതുവഴി കോടിക്കണക്കിന് രൂപയുടെ പ്രതിഫലം ഷറപ്പോവയ്ക്ക് നഷ്ടമാവുകയും ചെയ്തു.

അതേസമയം, ഷറപ്പോവ കോര്‍ട്ടിലേക്ക് ഉടന്‍ തിരിച്ചുവരുമെന്ന വിശ്വാസത്തിലാണ് കരാര്‍ അവസാനിപ്പിക്കാത്തതെന്ന് നൈക്കിയുടെ തലവന്‍ പറയുന്നു. മരുന്ന് മന:പൂര്‍വം കഴിച്ചതല്ലെന്ന് മരിയ നേരത്തെ പറഞ്ഞിരുന്നാണ്. വിഷയത്തില്‍ ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്. മരിയയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും നൈക്കി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ഷറപ്പോവയുടെ റാക്കറ്റ് ഉള്‍പ്പെടെയുള്ളവ നൈക്കിയാണ് നിര്‍മിച്ചു നല്‍കുന്നത്.

Story first published: Friday, June 10, 2016, 8:35 [IST]
Other articles published on Jun 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+