വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റഫറിയെ അസഭ്യം പറഞ്ഞു; നിക്ക് ക്രിഗിയോസിന് 16 മാസം വിലക്ക്

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ യുവ ടെന്നിസ് താരം നിക്ക് ക്രിഗിയോസിന് 16 മാസം വിലക്കും 20,000 യൂറോ പിഴയും വിധിച്ച് അസ്സോസിയേഷന്‍ ഓഫ് ടെന്നിസ് പ്രൊഫഷന്‍സ് (എടിപി). സിന്‍സിനാറ്റി ഓപ്പണിനിടെ റഫറിയെ അസഭ്യം പറയുകയും റാക്കറ്റ് തല്ലിപ്പൊട്ടിക്കുകയും ചെയ്തതിനാണ് താരത്തിന് ശിക്ഷ വിധിച്ചത്. കരന്‍ കച്ചനോവിനെതിരായ തോല്‍വിക്ക് പിന്നാലെ റഫറിയെ അസഭ്യം പറഞ്ഞ താരം കോര്‍ട്ടില്‍ നിന്ന് പുറത്ത് പോയി ഒഫീഷ്യല്‍സ് നോക്കി നില്‍ക്കെ രണ്ട് റാക്കറ്റും അടിച്ച് പൊട്ടിക്കുകയായിരുന്നു.

nickkyrgios

വിവാദം കൊഴുക്കുന്നു; മെസ്സിക്ക് ഫിഫ അവാര്‍ഡ് നല്‍കിയത് തട്ടിപ്പിലൂടെയെന്ന് ആരോപണംവിവാദം കൊഴുക്കുന്നു; മെസ്സിക്ക് ഫിഫ അവാര്‍ഡ് നല്‍കിയത് തട്ടിപ്പിലൂടെയെന്ന് ആരോപണം

സംഭവത്തെക്കുറിച്ച് റഫറി എടിപിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറ് മാസത്തെ വിലക്ക് കാലാവധിക്കിടെ മറ്റെന്തെങ്കിലും മോശമായ കാര്യങ്ങള്‍ ചെയ്താല്‍ ഫൈനല്‍ ഉയര്‍ത്തുമെന്നും എടിപി വൃത്തങ്ങള്‍ അറിയിച്ചു. വിലക്ക് കാലാവധിക്ക് ശേഷം താരത്തിന് കൗണ്‍സിലിങ് നല്‍കാനും എടിപിയുടെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

2015ല്‍ റോജേഴ്‌സ് കപ്പിനിടെയിലും 2016ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഷാങ്ഹായ് ഓപ്പണ്‍ 2018ലെ ക്യൂന്‍സ് കപ്പ്, വിംബിള്‍ഡണിലും 2019ലെ ഇറ്റാലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ക്രിഗിയോസിന് താക്കീതും ശിക്ഷയും ലഭിച്ചിരുന്നു. 24കാരനായ താരം കരിയറില്‍ ആറ് കിരീടം നേടിയിട്ടുണ്ട്. എടിപി റാങ്കിങ്ങില്‍ 27ാം സ്ഥാനത്താണ് ക്രിഗിയോസ്.

Story first published: Thursday, September 26, 2019, 18:20 [IST]
Other articles published on Sep 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X