ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി ജപ്പാനീസ് മുത്തം. മുന്‍ ജേതാവും അമേരിക്കയുടെ ഇതിഹാസ താരവുമായ സെറീന വില്ല്യംസിനെ കലാശപ്പോരില്‍ കൊമ്പുകുത്തിച്ച് ജപ്പാന്റെ നവോമി ഒസാക്കയാണ് ചരിത്രം കുറിച്ചത്. ഗ്രാന്റ്സ്ലാം സ്വന്തമാക്കുന്ന ആദ്യ ജപ്പാനീസ് താരമായി ഇതോടെ 20കാരി മാറി. വിവാദങ്ങള്‍ നിറംകെടുത്തിയ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒസാക്കയുടെ വിജയം. സ്കോര്‍: 6-2, 6-4.
വിദേശപിച്ചിലെ പരാജയം വിട്ടുകൊടുക്കില്ല; മികവുണ്ടാക്കാനായി മുരളി വിജയ് എസ്സെക്സില്‍
വാലറ്റം പൊരുതി, ഇംഗ്ലണ്ട് സ്കോര്‍ 300 കടന്നു... ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച
കളിക്കിടെ അംപയര്‍ കാര്‍ലോസ് റാമോസുമായി സെറീന കൊമ്പുകോര്‍ത്തതും റാക്കറ്റ് വലിച്ചെറിഞ്ഞതുമെല്ലാം ഫൈനലിന്റെ ഹരം കെടുത്തി. മല്‍സരശേഷം അംപയര്‍ക്കു ഹസ്തദാനം പോലും ചെയ്യാതെ കുപിതയായാണ് സെറീന കോര്‍ട്ട് വിട്ടത്. എന്നാല്‍ തന്നെ വീഴ്ത്തിയ ഒസാക്കയെ മനസ്സറിഞ്ഞ് അഭിനന്ദിക്കാന്‍ 36 കാരി മടിച്ചില്ല. എന്നാല്‍ കളിയില്‍ സെറീനയുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റം ഇതിനകം ടെന്നീസ് ലോകത്തു ചര്‍ച്ചയായി കഴിഞ്ഞു. വനിതാ ടെന്നീസ് അസോസിയേഷന് (ഡബ്ല്യുടിഎ) താരത്തിനെതിരേ ശിക്ഷാ നടപടി സ്വീകരിക്കുമോയെന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.
മല്‍സരം നടക്കുമ്പോള്‍ കോര്‍ട്ടിന് അരികെ നിന്ന് കോച്ച് താരങ്ങള്‍ക്കു നിര്‍ദേശം നല്കാന് പാടില്ലെന്നാണ് ഗ്രാന്റ്സ്ലാമിലെ നിയമം. ഇതു ലംഘിച്ച് സെറീനയുടെ കോച്ച് പാട്രിക് ഉപദേശങ്ങള്‍ നല്‍കുന്നത് അംപയര്‍ റാമോസിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഫൈനലിലെ പ്രശ്നങ്ങള്‍ക്കു തുടക്കം. എന്നാല്‍ കോച്ച് തനിക്കു ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ചതിച്ചു ജയിക്കുന്നതിനേക്കാള്‍ നല്ലത് തോല്‍ക്കുന്നതാണെന്നും ഫൈനലിനു ശേഷം സെറീന പറഞ്ഞു.