മെല്‍ zwj;ബണ്‍ zwj;: ഓസ് ട്രേലിയന്‍ zwj; ഓപ്പണ്‍ zwj; ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍ zwj;സില് zwj; ജാപ്പനീസ് താരം നവോമി ഒസാക്ക ചാമ്പ്യനായി. ചെക്ക് റിപ്പബ്ലിക് താരം പെട്രാ ക്വിറ്റോവയെ 7-6, 5-7, 6-4 എന്ന സ് കോറിനാണ് ഒസാക്ക പരാജയപ്പെടുത്തിയത്. കഴിഞ്ഞവര്‍ zwj;ഷം യുഎസ് ഓപ്പണ്‍ zwj; ചാമ്പ്യനായിരുന്ന ഒസാക്കയുടെ രണ്ടാമത്തെ ഗ്രാന്‍ zwj;സ്ലാം കിരീടമാണിത്.അമ്പമ്പോ എന്തൊരു വേഗം; ധോണിയുടെ സ്റ്റംമ്പിങ് കണ്ട് അമ്പരന്ന് ആരാധകര്‍ zwj;മൂന്നു സെറ്റിലും ഇരു താരങ്ങളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ ഒസാക്ക നേടിയപ്പോള്‍ zwj; രണ്ടാം സെറ്റില്‍ zwj; ക്വിറ്റോവ മടങ്ങിവന്നു. മൂന്നാം സെറ്റില്‍ zwj; ബ്രേക്ക് പോയന്റ് നേടി തുടക്കത്തില്‍ zwj;തന്നെ കളിയില്‍ zwj; പിടിമുറുക്കിയ ഒസാക്ക കിരീടനേട്ടത്തിലേക്ക് നടന്നുകയറുകയായിരുന്നു. അവസാന സെറ്റില്‍ zwj; ഒട്ടേറെ അനാവശ്യ പിഴവുകള്‍ zwj; വരുത്തിയതാണ് ക്വിറ്റോവയുടെ തോല് zwj;വിക്കിടയാക്കിയത്.അഞ്ചു വര് zwj;ഷത്തിനിടെ ആദ്യമായാണ് ക്വിറ്റോവ ഒരു ഗ്രാന്‍ zwj;ഡ്സ്ലാം ഫൈനലിലെത്തിയത്. നേരത്തെ രണ്ടുതവണ വിംബിള്‍ zwj;ഡണ്‍ zwj; ചാമ്പ്യനായിരുന്നു ക്വിറ്റോവ. ഒസാക്കയാവട്ടെ യുഎസ് ഓപ്പണ്‍ zwj; ഫൈനലില്‍ zwj; സെറീന വില്യംസിനെ പരാജയപ്പെടുത്തി കിരീടം നേടിയ താരവുമാണ്. അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള ഏറ്റമുമുട്ടലിന് വലിയ പ്രാധാന്യവും കൈവന്നു.