വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈന ഓപ്പണ്‍ ടെന്നിസ്: വനിതാ സിംഗിള്‍സ് കിരീടം നവോമി ഒസാക്കയ്ക്ക്

ബെയ്ജിങ്: ചൈന ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സ് കിരീടം ജപ്പാന്റെ നവോമി ഒസാക്കയ്ക്ക്. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ളി ബാര്‍ട്ടിയെ തോല്‍പ്പിച്ചാണ് ഒസാക്കയുടെ നേട്ടം. ഒന്നിനെതിരേ രണ്ട് സെറ്റിനാണ് ലോക നാലാം നമ്പര്‍ താരം കിരീടത്തില്‍ മുത്തിയത്. ഒരു മണിക്കൂറും 51 മിനുട്ടും മത്സരം നീണ്ടു. ആദ്യ സെറ്റ് 6-3ന് നേടി ബാര്‍ട്ടി കരുത്തുകാട്ടിയെങ്കിലും രണ്ടാം സെറ്റ് 6-3ന് നവോമി തിരിച്ചുപിടിച്ചു. വാശിയേറിയ മൂന്നാം സെറ്റ് 6-2ന് വിജയിച്ചാണ് ഒസാക്ക കിരീടം നേടിയത്.

21കാരിയായ നവോമിയുടെ കരിയറിലെ അഞ്ചാം കിരീടമാണിത്. സമീപകാലത്തായി ശ്രദ്ധേയ പ്രകടനമാണ് യുവതാരം പുറത്തെടുക്കുന്നത്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്റ്സ്ലാം കിരീടം നവോമിക്കായിരുന്നു. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണും വിജയിച്ച നവോമി രണ്ട് തവണ വിംബിള്‍ഡണിന്റെയും മൂന്ന് തവണ ഫ്രഞ്ച് ഓപ്പണിന്റെയും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.

ബാബയ്ക്കും അഭിനവിനും അര്‍ധ സെഞ്ച്വറി; വമ്പന്‍ ജയം നേടി തമിഴ്‌നാട്ബാബയ്ക്കും അഭിനവിനും അര്‍ധ സെഞ്ച്വറി; വമ്പന്‍ ജയം നേടി തമിഴ്‌നാട്

naomiosaka

അതേ സമയം പുരുഷ സിംഗിള്‍സ് കിരീടം ഓസ്ട്രിയയുടെ ഡൊമിനിക് തീം സ്വന്തമാക്കി. ഫൈനലില്‍ ടിറ്റ്‌സ്പാസിനെ ഒന്നിനെതിരേ രണ്ട് സെറ്റിനാണ് തീം തോല്‍പ്പിച്ചത്. രണ്ട് മണിക്കൂറും 13 മിനുട്ടും മത്സരം നീണ്ടു.സ്‌കോര്‍ 3-6,6-4,6-1.

Story first published: Monday, October 7, 2019, 9:50 [IST]
Other articles published on Oct 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X