പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതാ വിഭാഗം ഒന്നാം സീഡ് ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് മോശം തുടക്കം. സ്ലൊവാക്യന്‍ താരം അന്ന കരോലിനയ്ക്കെതിരെ 0-6, 7-6, 6-1 എന്ന സ്കോറിലായിരുന്നു ഒസാക്ക കടന്നുകൂടിയത്. ആദ്യ സെറ്റില്‍ ഒരു പോയന്റുപോലും നേടാന്‍ ഒസാക്കയ്ക്ക കഴിഞ്ഞില്ല. അനാവശ്യ പിഴവുകളാണ് താരത്തിന് വിനയായത്. ഹാര്‍ഡ് കോര്‍ട്ടില്‍ തിളങ്ങുന്ന ഒസാക്കയ്ക്ക് കളിമണ്‍ കോര്‍ട്ടില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ലോക ഒന്നാം നമ്പര്‍ ആയശേഷമുള്ള ആദ്യ ഗ്രാന്സ്ലാമില് കരുത്തുകാട്ടാന്‍ കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.
പുരുഷവിഭാഗത്തില്‍ അര്‍ജന്റീനന്‍ താരം യുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോ രണ്ടാം റൗണ്ടില്‍ കടന്നു. നിക്കോളാസ് ജെറിക്കെതിരെ 3-6, 6-2, 6-1, 6-4 എന്ന സ്കോറിലായിരുന്നു ഡെല്‍ പോട്രോയുടെ വിജയം. ലോക അഞ്ചാംനമ്പര്‍ താരം അലക്സാണ്ടര്‍ സ്വെരേവ് അഞ്ചുസെറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ജോണ്‍ മില്‍മാനെയും മറികടന്നു. സ്കോര്‍ 7-6, 6-3, 2-6, 6-7, 6-3.
ലോകകപ്പ് സന്നാഹം: റിഹേഴ്സല്‍ ഗംഭീരം... ബംഗ്ലാ കടുവകളെ തുരത്തി ഇന്ത്യ, മിന്നും ജയം
വനിതാ വിഭാഗത്തില്‍ സിമോണ ഹാലെപ്പും അടുത്ത റൗണ്ടിലെത്തി. അജ്ല ടോമില്ജാനോവിക്കിനെ 6-2, 3-6, 6-1 എന്ന സ്കോറിന് ഹാലെപ് കീഴടക്കി. മാഡിസന്‍ കീസ് ഇവ്ജീനിയ റോഡിനയെ 6-1, 6-2 എന്ന സ്കോറിനും, അമാന്‍ഡ അനിസിമോവ ഹാര്‍മണി ടാനിനെ 6-3, 6-1നും ഡാരിയ കാസാറ്റ്കിന ജാസ്മിന് പൗളിനിയെ 6-2, 6-3നും തോല്‍പ്പിച്ചു.