For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാഴ്‌സലോണ ഓപ്പണ്‍; കളിമണ്‍ കോര്‍ട്ടില്‍ 400-ാം വിജയവുമായി നദാല്‍ ഫൈനലില്‍

ബാഴ്‌സലോണ: കളിമണ്‍ കോര്‍ട്ടില്‍ തന്നെ വെല്ലാന്‍ മറ്റാരുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ബാഴ്‌സലോണ ഓപ്പണ്‍ ടെന്നീസില്‍ ഫൈനലില്‍ കടന്നു. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ 6-4, 6-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് നദാല്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

ഇതോടെ കളിമണ്‍ കോര്‍ട്ടില്‍ 400-ാം വിജയവും നദാല്‍ സ്വന്തമാക്കി. ഗ്രീക്ക് യുവതാരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് ആണ് ഫൈനലില്‍ നദാലിന്റെ എതിരാളി. കഴിഞ്ഞയാഴ്ച മോണ്ടെ കാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടം 11-ാം തവണയും സ്വന്തമാക്കിയ നദാല്‍ ബാഴ്‌സലോണയിലും തന്റെ പതിനൊന്നാം ഫൈനല്‍ വിജയമാണ് ലക്ഷ്യമിടുന്നത്. ബാഴ്‌സലോണയില്‍ ഫൈനല്‍ കളിച്ചപ്പോഴെല്ലാം വിജയം നദാലിനൊപ്പമായിരുന്നു.

rafaelnadal

സെമിയില്‍ ലോക പത്താം നമ്പറുകാരനെതിരെ നദാല്‍ ഏകപക്ഷീയമായ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ 2-0 എന്ന നിലയില്‍ ഗോഫിന്‍ മേല്‍ക്കൈ നേടിയിരുന്നെങ്കിലും ലോക ഒന്നാം നമ്പറായ നദാല്‍ 6-4 എന്ന നിലയില്‍ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ 6-0 എന്ന നിലയില്‍ എതിരാളിയെ നിഷ്പ്രഭമാക്കുന്ന കളിയാണ് നദാല്‍ പുറത്തെടുത്തത്. സെമിയില്‍ സിറ്റ്‌സിപാസ് സ്‌പെയിന്‍ താരം പാബ്ലോ കരേന ബുസ്റ്റയെ 7-5, 6-3 എന്ന നിലയില്‍ തകര്‍ത്താണ് ഫൈനലില്‍ ഇടം നേടിയത്.

Story first published: Sunday, April 29, 2018, 11:40 [IST]
Other articles published on Apr 29, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+